ഒരുപാട് പേര്‍ മത്സരിക്കുമ്പോൾ ഒരാള്‍ക്കു മാത്രമേ അവാർഡ് നൽകാനാവൂ - ദേവനന്ദ
text_fieldsസംസ്ഥാന പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വിവാദങ്ങളും പലകോണുകളിൽ നിന്ന് ഉയരാറുണ്ട്. ഇത്തവണ ബാലതാരത്തെ ചുറ്റിപ്പറ്റിയാണ് വിമർശനം ഉയർന്നത്. തന്മയ സോളാണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അർഹയായത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. എന്നാൽ മാളികപ്പുറം എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ അവാർഡിന് പരിഗണിച്ചില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ദേവനന്ദ. ഒരുപാട് പേര്‍ മത്സരിക്കുമ്പോൾ ഒരാള്‍ക്കു മാത്രമാണ് അവാര്‍ഡ് ലഭിക്കുക. ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ദേവനന്ദ ഒരു ടെലിവിഷൻ ചാനലിനോട് പറഞ്ഞു. കൂടാതെ ബാലതാരത്തിനുള്ള പുരസ്കാരത്തിന് അർഹയായ തൻമയക്ക് അഭിനന്ദവും അറിയിച്ചിട്ടുണ്ട്.
മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തിൽ തന്മയക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.