Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമമ്മൂട്ടിയുടെ 'കാതൽ'!...

മമ്മൂട്ടിയുടെ 'കാതൽ'! അണിയറപ്രവർത്തകർ പങ്കുവെച്ച ചിത്രം ചർച്ചയാവുന്നു

text_fields
bookmark_border
Mammootty Kampany Shares  Exclusive Megastars Kathal Location Pic
cancel

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജ്യോതികയാണ് നായിക. നടിയുടെ മൂന്നാമത്തെ മലയാളം ചിത്രമാണിത്. മെഗാസ്റ്റാറിന്റെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് കാതൽ നിർമിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ലൊക്കേഷൻ ചിത്രം വൈറൽ ആവുകയാണ്. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ സിനിമയുടെ റിലീസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. ചിത്രമെന്ന് തിയറ്ററുകളിൽ എത്തുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.'ദി മാൻ ഓൺ ദി മൂവ്' എന്ന് കുറിച്ചുകൊണ്ടാണ് മെഗാസ്റ്റാറിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനി നിർമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതൽ. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
News Summary - Mammootty Kampany Shares Exclusive Megastars Kathal Location Pic
Next Story