അന്യഭാഷ ചിത്രങ്ങളുടെ പരാജയത്തിന് കാരണം ഇതാണ്; സിനിമയെ നിയന്ത്രിക്കുന്നത് പ്രേക്ഷകർ- മമ്മൂട്ടി
text_fieldsപ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നതെന്ന് നടൻ മമ്മൂട്ടി. നല്ല ചിത്രങ്ങൾ ജനങ്ങൾ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന് പറഞ്ഞ മമ്മൂട്ടി മറ്റു ഭാഷ ചിത്രങ്ങൾ പരാജയപ്പെടാനുള്ള കാരണവും വ്യക്തമാക്കി
'പ്രേക്ഷകരാണ് സിനിമയെ മാറ്റുന്നത്. നല്ല സിനിമകളെ ജനങ്ങൾ സ്വീകരിക്കുകയും മോശം ചിത്രങ്ങളെ അവഗണിക്കുകയും ചെയ്യും. നല്ല സിനിമകൾ ജനങ്ങൾ ഉറപ്പായും കാണും. മോശം സിനിമകൾ തുടരെ ജനങ്ങൾ അവഗണിക്കുമ്പോൾ നല്ല സിനിമകൾ ഉണ്ടാകും. ഇപ്പോൾ മലയാള സിനിമക്ക് മികച്ച സമയമാണ്. ഇപ്പോൾ വരുന്നതെല്ലാം നിലവാരമുള്ള മികച്ച ചിത്രങ്ങളാണ്. നല്ല പ്രേക്ഷകരുളളയിടത്ത് നല്ല സിനിമകൾ ഉണ്ടാവും.മറ്റ് ഭാഷ ചിത്രങ്ങൾ നോക്കൂ. അവർ അവരുടെ പ്രേക്ഷകരെ മനസ്സിലാക്കാത്തതിനാൽ പരാജയപ്പെടുന്നു. പ്രേക്ഷകരാണ് സിനിമ നിയന്ത്രിക്കുന്നത്'- മമ്മൂട്ടി പറഞ്ഞു.
മധുരാജക്ക് ശേഷം മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.ഐ.എം.ഡി.ബിയിലെ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യന്‍ മൂവീസിലെ ഒന്നാംസ്ഥാനം സ്വന്തമാക്കിയ ചിത്രം കൂടെയാണ് ടര്‍ബോ.മാസ് ആക്ഷന്‍ കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ടര്‍ബോ ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.