മെഗാസ്റ്റാറിന്റെ 'മമ്മൂട്ടി കമ്പനി'ക്ക് ഇനി പുതിയ ലോഗോ
text_fieldsവിഷു ദിനത്തിൽ പുതിയ ലോഗോയുമായി മെഗാസ്റ്റാറിന്റെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി.ആഷിഫ് സലിമാണ് ലോഗോ തയാറാക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ലോഗോ റിലീസ് ചെയ്തിരിക്കുന്നത്.
'ക' എന്ന അക്ഷരത്തിന് പ്രധാന്യം നൽകി കൊണ്ടാണ് പുതിയ ലോഗോ ഒരുക്കിയിരിക്കുന്നത്. കൂടാതെ മമ്മൂട്ടി കമ്പനി എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. പുതിയ ലോഗോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്.
മമ്മൂട്ടി കമ്പനി നേരത്തെ ഉപയോഗിച്ചിരുന്ന ലോഗോക്കെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. ജോസ്‌മോൻ വാഴയില്‍ എന്ന വ്യക്തിയായിരുന്നു ആരോപണവുമായി രംഗത്ത് എത്തിയത്. 2021 ല്‍ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും ചില സിനിമ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലെ ലോഗോയുമായുള്ള സമാനത ചൂണ്ടിക്കാണിച്ചായിരുന്നു ആരോപണം. ഇതിനെ തുടര്‍ന്ന് ലോഗോ പിൻവലിച്ചിരുന്നു. തങ്ങളുടെ ജാഗ്രതക്കുറവ് ചൂണ്ടി കാണിച്ചവരോട് മമ്മൂട്ടി കമ്പനി നന്ദി അറിയിച്ചിരുന്നു.
നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയാണ് മമ്മൂട്ടി കമ്പനി നിര്‍മിച്ച് പുറത്ത് ഇറങ്ങിയ ചിത്രങ്ങൾ. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ തുടങ്ങിയവയാണ് റിലീസിനൊരുങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.