പുതിയ ഗെറ്റപ്പിൽ മമ്മൂട്ടി; ചിത്രങ്ങൾ വൈറൽ
text_fieldsമെഗാസ്റ്റാർ മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന തന്‍റെ സ്റ്റൈലൻ ചിത്രങ്ങളും അദ്ദേഹം പുതിയ ഗെറ്റപ്പിൽ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം നിമിഷങ്ങൾക്കകം വൈറലാകാറുണ്ട്. ‘കണ്ണൂർ സ്ക്വാഡ്’ മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ പുതിയ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് മമ്മൂട്ടി.
#Mammootty's latest makeover for vyshak movie? pic.twitter.com/2tpvHYYu9j
— Muhsin_Tharuvara (@Muhsin_T_) October 3, 2023
‘കണ്ണൂർ സ്ക്വാഡ്’ പ്രമോഷനുശേഷം കേരളത്തിൽ എത്തിയ അദ്ദേഹത്തിന്‍റെ വിമാനത്താവളത്തിൽനിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുടി വെട്ടിയൊതുക്കി താടിയില്ലാത്ത ലുക്കിലാണ് താരം. കൂടെ ഭാര്യ സുൽഫത്തും ഉണ്ടായിരുന്നു.
Jose is ready for some adipidi 😁🔥#Mammootty @mammukka #KannurSquad pic.twitter.com/P3ieLTOM1x
— Mammootty Fans Club (@MammoottyFC369) October 3, 2023
സിനിമ രംഗത്തുള്ളവർ മാത്രമല്ല വി.കെ പ്രശാന്ത് എം.എൽ.എ അടക്കം പ്രമുഖരും മമ്മൂട്ടിയുടെ പുതിയ ലുക്കിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഇതോടെ ഫാൻ പേജുകളിൽ പലവിധ ചർച്ചകളാണ് ആരംഭിച്ചത്. പുതിയ ലുക്ക് ഏത് ചിത്രത്തിനുവേണ്ടിയുള്ളതാണെന്ന ആകാംക്ഷയിലാണ് ചർച്ചകൾ. സംവിധായകൻ വൈശാഖിന്‍റെ പുതിയ ചിത്രത്തിനുവേണ്ടിയുള്ള ലുക്കാണിതെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.