Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'നിന്‍റെ ഫോട്ടോ...

'നിന്‍റെ ഫോട്ടോ കണ്ടിട്ട് ഒരു നടിക്ക് ഇഷ്ടമായി എന്ന് രഞ്ജിത് പറഞ്ഞു'; രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച യുവാവിന്‍റെ വെളിപ്പെടുത്തൽ

text_fields
bookmark_border
Ranjith
cancel

സംവിധായകൻ രഞ്ജിത്തിനെതിരെ കഴിഞ്ഞ ദിവസം ലൈംഗിക ആരോപണം ഉന്നയിച്ച യുവാവ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്ത്. 2012-ൽ ബെംഗളൂരുവിൽ വെച്ച് രഞ്ജിത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു കോഴിക്കോട് സ്വദേശിയായ യുവാവ് പറഞ്ഞത്. അതിന് ശേഷം രഞ്ജിത് തന്നെ വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും അത് മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് അയച്ചെന്നും യുവാവ് ഇപ്പോൾ പറയുന്നു. താൻ റൂമിൽ എത്തിയപ്പോൾ രഞ്ജിത് ഒരു നടിയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും തന്റെ ഫോട്ടോ ആർക്കാണ് അയക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഒരു പ്രമുഖ നടിയുടെ പേര് പറഞ്ഞുകൊണ്ട് അവർക്ക് നിന്നെ ഇഷ്ടമായെന്നും രഞ്ജിത് പറഞ്ഞതായി യുവാവ് പറയുന്നു. രഞ്ജിത് മദ്യം കുടിപ്പിച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നു കാണിച്ച് ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുകയാണ് യുവാവ്.

‘സംവിധായകൻ രഞ്ജിത് അദ്ദേഹത്തിന്റെ റൂമിൽ ചെന്ന എന്നോട് നഗ്നനായി നിൽക്കാൻ പറഞ്ഞ സമയത്ത് അദ്ദേഹം ഒരു നടിയോട് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ആ നടിയുടെ പേര് ഞാൻ വെളിപ്പെടുത്തിയിട്ടുണ്ട്. രഞ്ജിത്തും ആ നടിയും തമ്മിൽ ബന്ധമുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല. അവർ എന്‍റെ ഫോട്ടോ അയച്ചുകൊടുക്കുകയായിരുന്നു. ഞാൻ ആർക്കാണ് എന്ന് ചോദിച്ചപ്പോൾ ഒരു പ്രമുഖ നടിക്കാണെന്ന് പറഞ്ഞു, അവർക്ക് നിന്നെ ഇഷ്ടമായെന്നും രഞ്ജിത് പറഞ്ഞു. അന്ന് ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ലോക്കേഷൻ പാക്കപ്പ് നടക്കുന്ന സമയമാണ്. അതിന്റെ ഓഡിയോ ലോഞ്ചിനോ മറ്റോ വേണ്ടിയാണ് അദ്ദേഹം അവിടെ ഉണ്ടായിരുന്നത്,' യുവാവ് ചാനലുകളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RanjithHema Committee Report
News Summary - man accused ranjith says he sent photo to actress revathy
Next Story