പൊന്നിയിൻ സെൽവനിലെ യുദ്ധരംഗങ്ങളെ ബാഹുബലിയുമായി താരതമ്യം ചെയ്യുന്നവരോട്! വിമർശനങ്ങൾക്ക് മറുപടിയുമായി മണിരത്നം
text_fieldsപൊന്നിയിൻ സെൽവൻ 2 മികച്ച വിജയം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണെങ്കിലും ചിത്രത്തിലെ യുദ്ധരംഗങ്ങൾക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ബാഹുബലിയിലേതുപോലെ യുദ്ധരംഗങ്ങൾ മികച്ചു നിന്നിരുന്നില്ലെന്നായിരുന്നു വിമർശനം. ഒന്നാം ഭാഗത്തിലും പ്രേക്ഷകരുടെ ഇടയിൽ നിന്ന് ഇതെ അഭിപ്രായം ഉയർന്നിരുന്നു.
എന്നാൽ ബാഹുബലിയിലേതുപോലെയുള്ള യുദ്ധരംഗങ്ങൾ വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ മണിരത്നം. റിലീസിന് മുൻപ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഥാപാത്രങ്ങളുടെ കാര്യത്തിൽ രാജമൗലിക്കുണ്ടായിരുന്ന സ്വാതന്ത്ര്യം പൊന്നിയിൻ സെൽവനിൽ തനിക്ക് ഇല്ലായിരുന്നുവെന്നും മണിരത്നം പറഞ്ഞു.
'പൊന്നിയിൻ സെൽവനെ കുറിച്ച് ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. നേരത്തെ തന്നെ ബാഹുബലി പോലെ ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു. രാജമൗലിക്ക് മാത്രമേ ബാഹുബലി ചെയ്യാനാവു. കൂടാതെ ബാഹുബലിയിലെ കഥാപാത്രങ്ങൾ സാങ്കല്പികമാണ്. രാജമൗലിക്ക് ആ സ്വാതന്ത്ര്യത്തിൽ കഥാപാത്രങ്ങൾ ഒരുക്കാം. എന്നാൽ ഞങ്ങൾക്ക് ആ സ്വാതന്ത്ര്യമില്ല. അരുൾമൊഴി വർമനും ആദിത്യ കരികാലനും യഥാർഥ വ്യക്തികളാണ്. അവരെ ആ രീതിയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിക്കണം. അതുതന്നെയായിരുന്നു എനിക്കും ആവശ്യം' -മണിര്തനം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.