വരണ്ട പ്രദേശം... ചുറ്റും മരങ്ങളോ, വീടോ ഒന്നുമില്ല- ആലോചിക്കുമ്പോഴാണ് അതിന്റെ പേടി മനസിലാകുന്നത് -മഞ്ജു വാര്യർ
text_fieldsട്രെയിനിൽ ഒറ്റപ്പെട്ട സ്ഥലത്ത് അകപ്പെട്ടതിനെ കുറിച്ച് മഞ്ജു വാര്യർ. ഒരു ടെലിവിഷൻ പരിപാടിയിലാണ് ഇക്കാര്യം പറഞ്ഞത്. 17 മണിക്കൂറോളം ബൊമ്മിഡി എന്ന സ്ഥലത്ത് കുടുങ്ങി കിടന്നുവെന്ന് മഞ്ജു വാര്യർ പറഞ്ഞു.
അന്ന് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം ചെന്നൈയിലാണ് നടക്കുന്നത്. ഒരു ചിത്രത്തിന്റെ ഡബ്ബിംഗിന് ശേഷം ട്രെയിനിൽ തിരികെ വരികയായിരുന്നു. രാത്രിയിൽ കയറിയാൽ രാവിലെ നാട്ടിൽ എത്തും. അതാണ് കണക്ക്. മറ്റൊരു സിനിമയുടെ ഡബ്ബിംഗ് കഴിഞ്ഞ് കൊച്ചിൻ ഹനീഫയും ഈ ട്രെയിനിലുണ്ട്.
അന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ ട്രെയിൻ ഒരു വരണ്ട സ്ഥലത്ത് നിർത്തിയിട്ടിരിക്കുകയാണ്. എഞ്ചിൻ തകരാറിലായതിനെ തുടർന്നാണ് നിർത്തിയിട്ടത്. ചുറ്റും മരങ്ങളോ, വീടോ ഒന്നുമില്ല. ചില ഗ്രാമവാസികൾ രാവിലെയും ഉച്ചക്കും ഭക്ഷണം നൽകി. അൽപ സമയം കഴിഞ്ഞ് ട്രെയിൻ പുറപ്പെടുമെന്നായിരുന്നു കരുതി. എന്നാൽ അന്ന് രാത്രിയായിട്ടും എടുത്തില്ല. അങ്ങനെ കംപാർട്ട്‌മെന്റിലെ എല്ലാവരും തമ്മിൽ പരിചയമായി. ഞങ്ങൾ ഒരുമിച്ചിരുന്ന് ചീട്ടൊക്കെ കളിച്ചു'- മഞ്ജു വാര്യർ പറഞ്ഞു.
ജാക്ക് ആന്റ് ജില്ലാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ മഞ്ജു വാര്യർ ചിത്രം. ആയിഷ, കയറ്റം, വെള്ളരി പട്ടണം, തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന നടിയുടെ മറ്റ് ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.