ഞാൻ ചെയ്തത് 100 ശതമാനം തെറ്റ്, ഒരുപാട് കാര്യങ്ങൾ പഠിച്ചു; ആദിപുരുഷ്' തിരക്കഥാകൃത്ത്
text_fieldsആദിപുരുഷ് ചിത്രത്തിൽ തനിക്ക് തെറ്റ് സംഭവിച്ചുവെന്ന് തിരക്കഥാകൃത്ത് മനോജ് മുംതാഷിർ. ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പടുത്തിയത്. തന്റെ ഭാഗത്തുനിന്നുണ്ടായത് നൂറ് ശതമാനം തെറ്റാണെന്നും എന്നാൽ മനപൂർവ്വമല്ലെന്നും അഭിമുഖത്തിൽ പറഞ്ഞു.
'ആദിപുരുഷിന്റെ കാര്യത്തിൽ എനിക്ക് പിഴവ് സംഭവിച്ചു. അതിൽ യാതൊരു സംശയവുമില്ല. എന്റെ എഴുത്ത് മികച്ചതാണെന്ന് പറഞ്ഞ് തെറ്റിനെ ന്യായീകരിക്കുന്ന ആളല്ല ഞാൻ. ആദിപുരുഷിൽ എനിക്ക് പറ്റിയത് നൂറ് ശതമാനം തെറ്റാണ്. എന്നാൽ മനപൂർവ്വമല്ല. ആരുടെയും മതവികാരം വ്രണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ സംഭവത്തിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഇതൊരു പാഠമായിട്ടാണ് കാണുന്നത്.
ആദിപുരുഷുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ ഞാൻ നൽകിയ വിശദീകരണം തെറ്റായി. ആ സമയത്ത് ഞാൻ പ്രതികരിക്കാൻ പാടില്ലായിരുന്നു. അതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്. എന്റെ വാക്കുകളിൽ അന്ന് അവർക്ക് ദേഷ്യം തോന്നിയത് സ്വാഭാവികമാണ്. അവരുടെ വികാരത്തെ ഞാൻ മാനിക്കണമായിരുന്നു. ഇന്നെനിക്ക് ആ തെറ്റ് മനസിലായി'- മനോജ് മുംതാഷിർ കൂട്ടിച്ചേർത്തു.
പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലിഖാൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തിയറ്ററുകളിൽ വലിയ വിമർശനം സൃഷ്ടിച്ചിരുന്നു. 700 കോടിയോളം മുടക്കി നിർമിച്ച ചിത്രത്തിന് 450 കോടി മാത്രമാണ് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.