മദ്യത്തിൽ നിന്നും സ്ത്രീകളിൽ നിന്നും അഭിനേതാക്കളെ അകറ്റി നിർത്താൻ ആമിറിന് അറിയാമായിരുന്നു; 'ലഗാൻ' സെറ്റിനെക്കുറിച്ച് നടൻ യശ്പാൽ ശർമ്മ
text_fieldsഅടുക്കും ചിട്ടയുമുള്ള സിനിമ സെറ്റാണ്ആമിർ ഖാന്റേതെന്ന് നടൻ യശ്പാൽ ശർമ്മ. 2001 ൽ പുറത്തിറങ്ങിയ ആമിർ ചിത്രം ലഗാന്റെ അനുഭവം പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. മദ്യത്തിനും മറ്റു ലഹരികൾക്കും ലഗാൻ സെറ്റിൽ സ്ഥാനമില്ലായിരുന്നുവെന്നും സഹതാരങ്ങളെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ആമിറിനറിയാമായിരുന്നെന്നും യശ്പാൽ ശർമ്മ പറഞ്ഞു.
'ലാഗാൻ ചിത്രത്തിലേക്കുള്ള കോൾ വന്നപ്പോൾ മോശം അനുഭവങ്ങളാണ് പ്രതീക്ഷിച്ചിരുന്നത്. ആമിർ ഒരു അഹങ്കാരിയായിരിക്കുമെന്നാണ് വിചാരിച്ചത്. കാരണം താരങ്ങളുമായുള്ള എന്റെ അനുഭവം അതായിരുന്നു. എന്നാൽ ആമിർ ഒരു അത്ഭുത മനുഷ്യനാണ്. യാതൊരു താരജാഡയുമില്ല.വൃത്തിഹീനമായ ചുറ്റുപാടിലിരുന്നു പേപ്പർ ഗ്ലാസിൽ ചായ കുടിക്കുമായിരുന്നു.
സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ എല്ലാ വൈകുന്നേരങ്ങളിലും സെറ്റിലുള്ളവരെല്ലാം ചേർന്ന് കാർഡ് കളിക്കുമായിരുന്നു. ആമിറായിരുന്നു ഇതിന് പിന്നിൽ.സ്ത്രീകളിൽ നിന്നും മദ്യപാനത്തിൽ നിന്നും എല്ലാവരെയും അകറ്റി നിർത്താനും വഴക്കുകളും തർക്കങ്ങളും ഉണ്ടാകാതിരിക്കാനുള്ള നടന്റെ തന്ത്രമായിരിക്കാം അത്. ആ സെറ്റിൽ ഞങ്ങളെല്ലാവരും അവസാനം വരെ ഒരുമിച്ചായിരുന്നു. ഇതെല്ലാം സ്ക്രീനിൽ പ്രതിഫലിച്ചു.
എല്ലാ ദീപാവലിക്കും ആമിർ ലഗാൻ അണിയറപ്രവർത്തകരെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. ഞങ്ങൾക്ക് പാർട്ടി ഒരുക്കാറുണ്ട്. ഞങ്ങൾ ഒരുമിച്ച് ഗോൾഗപ്പാ കഴിക്കും, ഞങ്ങൾ ഒരുമിച്ച് സിനിമ കാണാൻ പോകും, ഞങ്ങൾ ഒരുമിച്ച് ക്രിക്കറ്റ് കളിക്കും, ഒരുമിച്ച് റിഹേഴ്സൽ ചെയ്യുമായിരുന്നു'- താരം കൂട്ടിച്ചേർത്തു.
അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ലഗാൻ വൻ വിജയമായിരുന്നു. 2001 ജൂണ്‍ 15-നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.സ്‌പോര്‍ട്‌സ് സിനിമ ഗണത്തില്‍ പെടുന്ന ലഗാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിന്റെ കഥയാണ് പറഞ്ഞത്. ആമിറിന് പുറമേ ഗ്രേസി സിങ്, സുഹാസിനി മുലെ, റേച്ചല്‍ ഷെല്ലി, പോള്‍ ബ്ലാക്ക്‌തോണ്‍, കുല്‍ഭൂഷന്‍ ഖര്‍ബന്ദ, രഘുവീര്‍ യാദവ്, യശ്പാൽ ശർമ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദേശിയ- അന്തര്‍ ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചു. മികച്ച കൊറിയോഗ്രഫി, മികച്ച ജനപ്രിയ ചിത്രം, മികച്ച പിന്നണി ഗായകന്‍, മികച്ച ഗാനരചയിതാവ്, മികച്ച വസ്ത്രാലങ്കാരം, മികച്ച കലാസംവിധാനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി എട്ട് ദേശീയ അവാര്‍ഡുകളാണ് ആ വര്‍ഷം ലഗാന്‍ വാരിക്കൂട്ടിയത്. കൂടാതെ മികച്ച വിദേശ ഭാഷ സിനിമക്കുള്ള ഓസ്‌കര്‍ നോമിനേഷനും ലഗാന്‍ നേടിയെടുത്തു. ഇതിന് പുറമേ എട്ട് ഫിലിം ഫെയര്‍ അവാര്‍ഡുകളും ലഗാനെ തേടിയെത്തി. എ.ആര്‍. റഹ്‌മാന്‍ ഒരുക്കിയ പാട്ടുകളും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.