'ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പോസിറ്റീവ്'; മാർക് ലിസ്റ്റ് പങ്കുവെച്ച് മീനാക്ഷി
text_fieldsഎസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നുംവിജയം നേടിയതിന്‍റെ ആഹ്ലാദത്തിൽ ടെലിവിഷൻ ആസ്വാദകരുടെ പ്രിയതാരം മീനാക്ഷി. ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമാണ് മീനാക്ഷി നേടിയത്. 'ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കി എല്ലാം എ പോസിറ്റീവ്' എന്ന അടിക്കുറിപ്പോടെ മീനാക്ഷി തന്‍റെ മാർക് ലിസ്റ്റ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
കോട്ടയം കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് മീനാക്ഷി. അനൂപ്– രമ്യ ദമ്പതികളുടെ മകളായ മീനാക്ഷിയുടെ യഥാർഥ പേര് അനുനയ അനൂപ് എന്നാണ്. എന്നാൽ, മീനാക്ഷി എന്ന പേരിലാണ് സിനിമ-ടെലിവിഷൻ ആസ്വാദകർക്കിടയിൽ പ്രിയങ്കരിയായത്. ആരിഷ് അനൂപ് എന്നാണ് സഹോദരന്‍റെ പേര്.
സംസ്ഥാനത്ത് ഇത്തവണ 99.26 ആണ് എസ്.എസ്.എൽ.സി വിജയശതമാനം. 44,363 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനത്തിൽ ഏറ്റവും കൂടുതൽ റവന്യൂജില്ല കണ്ണൂർ (99.76%). ഏറ്റവും കുറവ് വയനാട് (98.07%). വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലാ (99.94%). ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (97.98%). എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർ ഏറ്റവും കൂടുതൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. ഇവിടെ 3024 പേർ ഫുൾ എ പ്ലസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.