Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇങ്ങനെയാണ് ഇപ്പോൾ വേണ്ടിയിരുന്നത് ചീരു; മേഘ്​നയുടെ സീമന്ത ചടങ്ങിൽ ചിരഞ്​ജീവിയുടെ സാന്നിധ്യം
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_right'ഇങ്ങനെയാണ് ഇപ്പോൾ...

'ഇങ്ങനെയാണ് ഇപ്പോൾ വേണ്ടിയിരുന്നത് ചീരു'; മേഘ്​നയുടെ സീമന്ത ചടങ്ങിൽ ചിരഞ്​ജീവിയുടെ 'സാന്നിധ്യം'

text_fields
bookmark_border

മരിച്ചാലും മറക്കാത്ത സ്​നേഹത്തി​െൻറ മറ്റൊരു ഉദാഹരണം കാണിച്ചു തരികയാണ്​ ചലച്ചിത്ര നടി മേഘ്​ന രാജ്. അകാലത്തിൽ മറഞ്ഞ ഭർത്താവും നടനുമായ ചിരഞ്​ജീവി സർജയുടെ സാന്നിധ്യം ദൃശ്യമാക്കിക്കൊണ്ട്​ സീമന്ത ചടങ്ങുകൾ ഒരുക്കിയാണ്​ മേഘ്​ന രാജ് ത​െൻറ പ്രിയതമനെ ഓർമിച്ചത്​​.

വളരെ അടുത്ത ബന്ധുക്കൾ മാത്രം പ​ങ്കെടുത്ത ചടങ്ങിൽ ചീരുവി​െൻറ കട്ടൗട്ടിന്​ സമീപം നിറവയറുമായിരിക്കുന്ന ചിത്രങ്ങൾ താരം ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചു.

'എനിക്ക് വളരെ സവിശേഷമായ രണ്ട് പേർ. ഇങ്ങനെയാണ് ഇപ്പോൾ വേണ്ടിയിരുന്നത് ചീരു, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും, ഞാൻ നിങ്ങളെ ഇഷ്​ടപ്പെടുന്നു'–മേഘ്​ന ഇൻസ്​റ്റയിൽ എഴുതി.

കഴിഞ്ഞ ജൂലൈയിലാണ്​ കന്നഡ നടനായ ചിരഞ്​ജീവി സർജ അന്തരിച്ചത്​. മരിക്കു​േമ്പാൾ ഭാര്യയായ മേഘ്​ന മുന്ന്​ മാസം ഗർഭിണിയാണെന്ന വാർത്ത ഏവരും ഏറെ ദുഖത്തോടെയാണ്​ കേട്ടത്​. നട​​െൻറ​ മൃതദേഹത്തിനരികെ പൊട്ടിക്കരയുന്ന മേഘ്​നയുടെ ചിത്രങ്ങൾ ഏവരുടെയും കരളലിയിച്ചിരുന്നു.

View this post on Instagram

❤️

A post shared by Meghana Raj Sarja (@megsraj) on

കുഞ്ഞിനെ കാത്തിരിക്കുന്ന വേളയിൽ ലോക്​ഡൗൺ കൂടി എത്തിയതോടെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചതിൽ ചീരു വളരെ സന്തോഷവാനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായലായിരുന്നു മരണം രംഗ​പ്രവേശനം ചെയ്​തത്​.

ചടങ്ങി​െൻറ ഒട്ടുമിക്ക ചിത്രങ്ങളിലും സമീപത്ത്​ ചീരുവി​െൻറ കട്ടൗട്ട്​ ഉണ്ടായിരുന്നു. ചിരഞ്​ജീവിയുടെ സഹോദരനും നടനുമായ ധ്രുവ്​ സർജയും ഭാര്യ പ്രേരണ ശങ്കറും മറ്റ്​ കുടുംബാംഗങ്ങളും മേഘ്​നക്ക്​ പിന്തുണയുമായി കൂടെയുണ്ട്​.

View this post on Instagram

❤️

A post shared by Meghana Raj Sarja (@megsraj) on

ചീരുവി​െൻറ മരണത്തിന്​ ശേഷവും ഭർത്താവിനെ കുറിച്ചുള്ള നല്ല നിമിഷങ്ങളും ഓർമകളും അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. 'നമ്മുടെ കുഞ്ഞ്​ നമുക്കിടയിലെ ഉദാത്ത സ്​നേഹത്തി​​​​െൻറ അടയാളമായി നീ എനിക്ക്​ നൽകിയ​ വിലപ്പെട്ട സമ്മാനമാണ്​'എന്ന്​ വിശേഷിപ്പിച്ചാണ്​ ഭർത്താവി​​​​െൻറ മരണത്തിന് ഒരാഴ്ചക്ക് ശേഷം മേഘ്​ന കുറിപ്പെഴുതിയത്​.

ആഴ്​ചകൾക്ക്​ മുമ്പ്​ താരം ഇരട്ട കുട്ടികൾക്ക്​ ജന്മം നലകിയതായി വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇത്​ നിഷേധിച്ച്​ മേഘ്​ന തന്നെ രംഗത്തെത്തുകയായിരുന്നു.

കന്നഡ നടൻ ചിരഞ്​ജീവി ജൂൺ ഏഴിനാണ്​ ഹൃദയാഘാത​ത്തെ തുടർന്ന്​ മരിച്ചത്. 39 വയസായിരുന്നു. തെന്നിന്ത്യൻ സൂപ്പർ താരം അർജുൻ സർജയുടെ അനന്തരവനും സൂപ്പർ താരം ധ്രുവ സർജയുടെ സഹോദരനുമാണ്. ഇതിനോടകം 22 ചി​ത്രങ്ങളിൽ ചി​ത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്​. 2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ്​ ആദ്യ ചിത്രം. അവസാന ചിത്രമായ ശിവാർജുന ലോക്​ഡൗണിന്​ തൊട്ടുമുമ്പാണ്​ തിയറ്ററിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Meghana RajChiranjeevi Sarja
News Summary - Meghana Raj baby shower. Late husband Chiranjeevi Sarja is also part of it
Next Story