'തമിഴിലെ ദലിത് സംവിധായകരെ പുറത്താക്കണം'; വിവാദ പരാമർശങ്ങൾ നടത്തിയ നടി മീര മിഥുനെതിരെ കേസ്
text_fieldsചെന്നൈ: ദലിതർക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയ നടിയും യൂട്യൂബറുമായ മീര മിഥുനെതിരെ കേസ്. വിടുതലൈ സിരുത്തെകൾ കക്ഷി നേതാവും മുൻ എം.പിയുമായ വണ്ണി അരസു നലകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ആഗസ്റ്റ് ഏഴിന് അപ്ലോഡ് ചെയ്യപ്പെട്ട ഒരു വിഡിയോയിലാണ് മീര മിഥുൻ പട്ടിക ജാതി വിഭാഗക്കാർക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയത്. വിഡിയോയിൽ ഒരു സംവിധായകൻ തന്‍റെ ചിത്രം മോഷ്ടിച്ച ശേഷം സിനിമയുടെ ഫസ്റ്റ്ലുക്കിന് ഉപയോഗപ്പെടുത്തിയന്നെ ആരോപണം ഉയർത്തിയതിന് പിന്നാലെയായിരുന്നു വിവാദ പരാമർശം.
പട്ടികജാതി വിഭാഗക്കാർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപെടുന്നതുകൊണ്ടാണ് അവർക്ക് പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതെന്നായിരുന്നു മീര പറഞ്ഞത്. തമിഴ് സിനിമ മേഖലയിലെ ദലിത് സംവിധായകരെയെല്ലാം പിടിച്ചു പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വണ്ണി അരസുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സിയിലെയും എസ്.സി/എസ്.ടി നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. എട്ട് തോട്ടകൾ, താന സേർന്ത കൂട്ടം, ബോദൈ യേറി ബുദ്ധി മാറി എന്നിവയാണ് മീര അഭിനയിച്ച പ്രധാന ചിത്രങ്ങൾ. സ്റ്റാർ വിജയ്യിൽ സംപ്രേഷണം ചെയ്ത 'ബിഗ് ബോസ് തമിഴ്-3'ൽ മത്സരാർഥിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.