Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right'മാർക്കോ കാണാനുള്ള...

'മാർക്കോ കാണാനുള്ള മനഃശക്തി എനിക്ക് ഇപ്പോഴുമില്ല, കുടുംബ പ്രേക്ഷകർ കാണണമെന്നില്ല'; യുവനടി

text_fields
bookmark_border
മാർക്കോ കാണാനുള്ള മനഃശക്തി എനിക്ക് ഇപ്പോഴുമില്ല, കുടുംബ പ്രേക്ഷകർ കാണണമെന്നില്ല; യുവനടി
cancel

കഴിഞ്ഞ വർഷം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ചിത്രമാണ് ഉണ്ണിമുകുന്ദൻ നായകനായെത്തിയ മാർക്കോ. ഇന്ത്യയിലെ തന്നെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന ലേബലിലെത്തിയ മാർക്കോ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ട് ചെയ്തിരുന്നു. സിനിമ കുടുംബ പ്രേക്ഷകർക്ക് ഇഷ്ടമാകില്ലെന്ന് പറയുകയാണ് യുവനടി മെറിൻ ഫിലിപ്പ്. സൂക്ഷമദർശിനിയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി ആ ചിത്രം ഹിറ്റായതിൽ കുടുംബ പ്രേക്ഷകർക്ക വലിയ പങ്കുണ്ടെന്നും അഭിപ്രായപ്പെട്ടു.

'സൂക്ഷ്മദർശിനി എന്ന സിനിമയിലെ അഭിനേതാക്കളെ നോക്കിയാൽ നസ്രിയയും ബേസിലും ആണ് പ്രധാനം. അവിടെ തന്നെ സിനിമ വലിയ പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. ഇനി ആ സിനിമ ഹിറ്റായില്ലെങ്കിൽ അവരുടെ താരമൂല്യത്തെ അത് ബാധിക്കും. അങ്ങനെ ആലോചിക്കുമ്പോൾ അത്തരം ഒരു പ്രഷറിലാണ് സിനിമ റിലീസായി ഹിറ്റാകുന്നത്‌. ഇപ്പോഴും പലരും ആ സിനിമയുടെ പല കാര്യങ്ങളും മനസിലായിട്ടില്ലെന്ന് പറയുന്നുണ്ട്. അത് എങ്ങനെ ഹിറ്റായെന്ന് അറിയില്ല എന്ന് വേറെയും ഒത്തിരി പേർ പറയുന്നുണ്ട്. സൂക്ഷ്മദർശിനി ഇഷ്ടമാകാത്തവർ ഒരുപാടുണ്ട്. പക്ഷെ കുടുംബപ്രേക്ഷകർക്ക് ആ ചിത്രം ഇഷ്ടമായത് കൊണ്ടാണ് അത് ഹിറ്റായത്.

നമ്മുടെ കേരളത്തിൽ ഫാമിലി കൂടുതൽ ഉള്ളത്കൊണ്ട് അത്രയും പ്രേക്ഷകർ ആ സിനിമ കണ്ടു. ഇപ്പോഴും മാർക്കോ കാണാനുള്ള മനശക്തി എനിക്കായിട്ടില്ല. ടെക്‌നിക്കലി ആണെങ്കിലും മേക്കിങ് ആണെങ്കിലും മികച്ച് നിൽക്കുന്ന സിനിമയാണത്. പക്ഷേ യുവാക്കളാണ് ആ സിനിമ കൂടുതൽ കാണുക. കുടുംബ പ്രേക്ഷകർ ആ സിനിമ അങ്ങനെ ആസ്വദിക്കില്ല,' മെറിൻ ഫിലിപ്പ് പറഞ്ഞു.

മാർക്കോയിലെ വയലൻസ് കാഴ്ചക്കാരെ മോശമായി ബാധിക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രസ്താവനകൾ നേരത്തെ മുതലുണ്ടായിരുന്നു. മാർക്കോ ടി.വിയിൽ സംപ്രേക്ഷണം ചെയ്യുന്നത് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് നിശേധിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam cinemaViolenceMarco Movie
News Summary - Merin Philp Says She dont have mentality tot watch marco
Next Story