നമ്മളെ പറ്റിച്ചതാ, മിന്നൽ മുരളിയും ഷിബുവും ശരിക്കും കൂട്ടുകാരാ...
text_fieldsനമ്മളെ പറ്റിച്ചതാണേ, മിന്നൽ മുരളിയും ഷിബുവും ശരിക്കും കൂട്ടുകാരാ...മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ 'മിന്നൽ മുരളി'യെ ആഘോഷമാക്കുകയാണ് സിനിമാലോകം. മിന്നൽ മുരളിയായി ടൊവിനോ തകർത്താടുമ്പോൾ പ്രതിനായകനായി ഗുരു സോമസുന്ദരവും മനസിൽ ഇടംപിടിക്കുന്നു. സിനിമയിൽ നായകനും വില്ലനുമാണെങ്കിലും ജീവിതത്തിലെ സൗഹൃദ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.
വ്യക്തമായ കാരണങ്ങളാൽ ഗുരു സോമസുന്ദരവുമായുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ കുറച്ചുകാലം കാത്തിരിക്കേണ്ടിവന്നുവെന്ന് പറഞ്ഞാണ് ടൊവിനോയുടെ കുറിപ്പിന്‍റെ തുടക്കം. 'ഞാൻ കണ്ടുമുട്ടിയ ഏറ്റവും പ്രിയങ്കരനായ വ്യക്തികളിൽ ഒരാൾ. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചുറ്റുമുളള എല്ലാത്തതിനെക്കുറിച്ചും അനന്തമായ സംഭാഷണങ്ങൾ ഇദ്ദേഹവുമായി നടത്തി. ജെയ്സണും ഷിബുവുമായി അഭിനയിക്കാൻ ഇരുവരും തമ്മിൽ ഒരു ബന്ധവും കെമിസ്ട്രിയും ഉണ്ടായിരിക്കണമെന്നാണ് ഏറ്റവും പ്രധാനം. അത്തരത്തിൽ മിന്നൽ മുരളിയിൽനിന്ന് ജീവിതത്തിലേക്ക് കൂട്ടിയ ഏറ്റവും വലിയ കാര്യം ഇദ്ദേഹവുമായുള്ള അടുപ്പം തന്നെയാണ്. ഒരു മാർഗദർശിയായും ഗുരുവായും കാണുന്ന ഒരു സുഹൃത്തിനെ കണ്ടെത്തിയതിൽ അതിയായ സന്തോഷം' -ടൊവിനോ ഫേസ്ബുക്കിൽ കുറിച്ചു. ചരിത്രം സൃഷ്ടിക്കാൻ കൂടെനിന്നതിൽ ഗുരു സോമസുന്ദരത്തിന് നന്ദിയും ടൊവിനോ അറിയിച്ചു.
പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഹരിശ്രീ അശോകൻ, ബൈജു, അജു വർഗീസ്, സ്നേഹ ബാബു, ഫെമിന ജോർജ് തുടങ്ങിയ താരനിരയും മിന്നൽ മുരളിയിൽ അണിനിരക്കുന്നു. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.