പുതിയ ജനറേഷൻ മോഹൻലാലിനേയും മമ്മൂട്ടിയേയും ഇഷ്ടപ്പെടാനുള്ള കാരണം; വെളിപ്പെടുത്തി മോഹൻലാൽ
text_fieldsതലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇപ്പോഴിതാ തങ്ങളോടുള്ള പ്രേക്ഷകരുടെ ഇഷ്ടത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് മോഹൻലാൽ. തങ്ങളുടെ സിനിമകളാണ് പ്രേക്ഷകരുടെ ഇഷ്ടത്തിനുള്ള കാരണമെന്നാണ് മോഹൻലാൽ പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.പുതിയ ജനറേഷന്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇഷ്ടപ്പെടാന്‍ കാരണമെന്താണ് എന്ന ചോദ്യത്തിനായിരുന്നു മറുപടി.
'ഞങ്ങള്‍ രണ്ടുപേരും ചെയ്തിട്ടുള്ള കഥാപാത്രങ്ങളാകാം ആളുകളില്‍ നിന്ന് ഈ സ്‌നേഹം ലഭിക്കാന്‍ കാരണം.പഴയ ചിത്രം കാണാനുള്ള അവസരങ്ങൾ ഇന്നത്തെ തലമുറക്കുണ്ട്. അവർക്ക് ആ സിനിമകളൊക്കെ ഇഷ്ടമാകുന്നുണ്ട്.അതുപോലെ പഴയ സിനിമകള്‍ ഇപ്പോള്‍ വീണ്ടും തിയറ്ററില്‍ വരുന്നുണ്ട്. അവര്‍ ഇപ്പോഴുള്ള സിനിമകളുമായി അതിനെ താരതമ്യം ചെയ്യുമ്പോള്‍ അതില്‍ കൂടുതല്‍ കോമഡിയും സെന്റിമെന്റ്‌സും പാഷനും കാണുന്നു. അത് ഈ സ്‌നേഹത്തിനുള്ള ഒരു കാരണം.
കൂടാതെ ഞങ്ങൾക്ക് കുറേ മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അതൊക്കെ വളരെ മികച്ച സിനിമകളും കഥകളുമായിരുന്നു. എന്റെ സിനിമകള്‍ നോക്കുകയാണെങ്കിൽ ഭരതന്‍, മണിരത്‌നം, പത്മരാജന്‍, അരവിന്ദന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാനായി.പുതിയ ജനറേഷന് ഒരുപാട് നല്ല സംവിധായകരുണ്ട്. എന്നാല്‍ നല്ല കഥകള്‍ ലഭിക്കുന്നില്ല. ഞാന്‍ കൊമേഴ്ഷ്യല്‍ ചിത്രങ്ങളും ആക്ഷനും കോമഡിയുമൊക്കെ ചെയ്തിരുന്നു. നിരവധി സംവിധായകരുടെ കഥകളില്‍ പെര്‍ഫോം ചെയ്യാനുള്ള അവസരങ്ങള്‍ എനിക്ക് ലഭിച്ചു'-മോഹന്‍ലാല്‍ പറഞ്ഞു.
ക്രിസ്തുമസ് റിലീസായിട്ടാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് തിയറ്ററുകളിലെത്തുന്നത്.ഒരു ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന സിനിമ വമ്പൻ ബഡ്ജറ്റിൽ 3D യിലാണ് ഒരുങ്ങുന്നത്.തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും, പൃഥ്വിരാജിന്റെ എമ്പുരാൻ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാലിന്റെ പുതിയ ചിത്രങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.