130 ദിവസത്തെ ചിത്രീകരണം! മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന് പാക്കപ്പ്
text_fieldsസിനിമാസ്വാദകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് അവസാനിച്ചു.130 ദിവസം നീണ്ടു നിന്ന ചിത്രീകരണമാണ് അവസാനിച്ചത്. രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലായിരുന്നു ലൊക്കേഷൻ. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും അനൂപിന്റെ മാക്സ് ലാബ് സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ഹൈ ബജറ്റ് ചിത്രമെന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്.
മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്കിനും പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ദൈർഖ്യം കുറഞ്ഞ ടീസറിനും ഗംഭീര പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്. ലിജോയുടെയും ടീമിന്റെയും മേക്കിങ് മികവിൽ മോഹൻലാൽ എന്ന പ്രതിഭാസത്തോടൊപ്പം മലയാള സിനിമയിൽ പുതിയ കാഴ്ചാനുഭവം മലൈക്കോട്ടൈ വാലിബൻ സമ്മാനിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ റിലീസ് അപ്‌ഡേറ്റുകൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിയുന്നതനുസരിച്ച് പ്രേക്ഷകരിലേക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.