മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം സുചിത്രയും സുൽഫത്തും, ഒറ്റ ഫ്രെയിമിൽ താരകുടുബം !
text_fieldsസിനിമക്ക് അപ്പുറമുള്ള ആത്മബന്ധമാണ് മോഹൻലാലും മമ്മൂട്ടിയും തമ്മിൽ. താരങ്ങൾ മാത്രമല്ല കുടുംബാംഗങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. മോഹൻലാലിന്റെ മകൾ വിസ്മയയുടെ പുസ്തകത്തെ പ്രശംസിച്ച് ദുൽഖർ എത്തിയിരുന്നു. കൂടാതെ പ്രണവ് മോഹൻലാലിന്റെ സിനിമകൾക്ക് ആശംസ അറിയിക്കാനും ഡി.ക്യൂ മറക്കാറില്ല.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഭാര്യമാർക്കൊപ്പമുള്ള താരരാജക്കാന്മാരുടെ ചിത്രമാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയത്. ഒന്നിച്ചുള്ള താരങ്ങളുടെ ചിത്രം വലിയ ചർച്ചയായിട്ടുണ്ട്. ഒരുമിച്ചുള്ള കുടുംബ ചിത്രം വൈറലായതോടെ, 35 വർഷം മുമ്പ് മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കുടുംബചിത്രം ഫ്രെയിമിലാക്കിയത് പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ ആണ്. താരരാജക്കാന്മാരോടെ നന്ദി പറഞ്ഞുകൊണ്ട് ഈ ചിത്രം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
'മമ്മുക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു എനിക്ക്. കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന യൂസഫലിക്കയുടെ സഹോദരൻ അഷറഫലിക്കയുടെ മകളുടെ നിക്കാഹിനു വന്നപ്പോൾ, സൂപ്പർ താരങ്ങളെയും കുടുംബത്തെയും ഒന്നിച്ച് ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ നിന്നു തന്നു. താങ്ക്സ് മമ്മുക്ക, ലാലേട്ടാ'-ജയപ്രകാശ് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.