നഷ്ടപ്പെട്ടത് ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകൾ; അങ്ങേയറ്റം ദുഃഖം -മോഹൻലാൽ
text_fieldsവളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചതെന്ന് നടൻ മോഹൻലാൽ. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടതെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും നടൻ ഫേസ്ബുക്കിൽ കുറിച്ചു.
വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരിൽ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. ഹോസ്പിറ്റലിൽ ആയവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു-മോഹൻലാൽ കുറിച്ചു
കൂടാതെ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ , മംമ്ത മോഹൻദാസ്, ഹരീഷ് കണാരൻ എന്നിവരും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
മെയ് 7 നാണ് താനൂരിൽ നാടിനെ നടുക്കിയ ബോട്ടപകടം സംഭവിക്കുന്നത്. അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്. അനുവദനീയമായതിൽ കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റിയതാണ് അപകട കാരണമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.