'ഊതല്ലേ, ഊതിയാൽ തീപ്പൊരി പറക്കും' -മീൻപൊരിയിലൊരു ലാലിസം
text_fieldsസൂപ്പർതാരം മോഹൻലാലിെൻറ പാചകപ്രേമം പ്രസിദ്ധമാണ്. നാടൻ പാചകം മാത്രമല്ല ഫ്രഞ്ച് ശൈലിയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് മലയാളികളുടെ പ്രിയതാരമിപ്പോൾ. തീപ്പൊരി ഡയലോഗുകൾ പറയുന്ന അതേ ലാഘവത്തോടെ ലാൽ മീൻ പൊരിക്കുന്ന വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വെള്ള ആവോലി വെറുേത പൊരിച്ചെടുക്കുകയല്ല, ലാൽ നല്ല ഫ്രഞ്ച് ശൈലിയിൽ ഫ്ലാംബേ (Flambe) ചെയ്യുന്നതാണ് വിഡിയോയിലുള്ളത്.
സ്മോക്കി ഫ്ലേവർ കിട്ടാൻ പാകപ്പെടുത്തിയ മീനിലേക്ക് അൽപം സ്പിരിറ്റ് ചേർത്ത് പൊള്ളിച്ചെടുക്കുന്ന ഫ്രഞ്ച് കുക്കിങ് രീതിയാണ് ഫ്ലാംബേ. കൊച്ചിയിലെ ലാലിെൻറ ഫ്ലാറ്റിൽ നടന്ന 'കുക്കിങ് സെഷെൻറ' വിഡിയോ സുഹൃത്തും വ്യവസായിയുമായ സമീർ ഹംസയാണ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. 'ചൂടാണ്, കൈപൊള്ളും', എന്ന കുറിപ്പോടെയാണ് സമീർ ഹംസയുടെ പോസ്റ്റ്. 'മുന്നറിയിപ്പ്: ചൂടുള്ള ഐറ്റമാണ്, തൊടരുത്' എന്ന കാപ്ഷനും ജസ്റ്റിൻ ബീബറിെൻറ 'ഇെൻറൻഷൻസ്' എന്ന പാട്ടും വിഡിയോക്കൊപ്പം ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.