ജയിലറിലെ 'മാത്യു' ലുക്കിൽ മോഹൻലാൽ; ആഘോഷമാക്കി ആരാധകർ
text_fieldsതിയറ്ററുകളിൽ നിലക്കാത്ത ആരവം തീർക്കുകയാണ് നെൽസന്റെ സംവിധാനത്തിൽ ഒരുക്കിയ രജനികാന്ത് ചിത്രം 'ജയിലര്‍'. രജനികാന്തിന് പുറമെ മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ് തുടങ്ങിയവരും വേഷമിട്ട സിനിമ റെക്കോഡുകൾ തകർത്തെറിഞ്ഞ് മുന്നേറുകയാണ്. 'മാത്യു' എന്ന സ്റ്റൈലിഷ് ലുക്കിലുള്ള കഥാപാത്രമായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ എത്തുന്ന നിമിഷങ്ങൾ ആരാധകർക്ക് നൽകുന്ന ആവേശം അടുത്ത കാലത്തൊന്നും തിയറ്ററുകളിൽനിന്ന് ലഭിക്കാത്തതാണ്.
ജയിലറിലെ കോസ്റ്റ്യൂമിലുള്ള ഫോട്ടോ മോഹൻലാല്‍ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോകളിലടക്കം മോഹൻലാലിന്റെ സ്റ്റൈലിസ്റ്റായി പ്രവര്‍ത്തിച്ച ജിഷാദ് ഷംസുദ്ദീനാണ് 'ജയിലറിനാ'യും നടനെ ഒരുക്കിയത്. എഴുപതുകളിലെയും എണ്‍പതുകളിലെയും ഒരു ഡോണ്‍ പോലെയാണ് വേണ്ടത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നുവെന്ന് ജിഷാദ് ഷംസുദ്ദീൻ പറഞ്ഞിരുന്നു. മുരളി താരത്തിനായി കോസ്റ്റ്യൂമും ലിജു പാമംകോട് മേക്കപ്പും ബിജീഷ് ഹെയർ സ്റ്റൈലും ഒരുക്കി.
മോഹൻലാലിന്റെ പോസ്റ്റിന് നാല് മണിക്കൂർ കൊണ്ട് ഏഴ് ലക്ഷത്തിലധികം ലൈക്കാണ് ലഭിച്ചിരിക്കുന്നത്. പ്രമുഖരടക്കം കമന്റുമായി എത്തിയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.