കണ്ണപ്പയിലെ 'കിരാത'; അടിമുടി രൂപ മാറ്റവുമായി മോഹൻലാൽ
text_fieldsവിഷ്ണു മഞ്ചുവിനെ കേന്ദ്രകഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണപ്പ. ചിത്രത്തിലെ മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കിരാതഎന്ന കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ക്യാരക്ടർ പോസ്റ്റർ വൈറലായിട്ടുണ്ട്.
കണ്ണപ്പയിൽ മോഹൻലാലിനൊപ്പം വൻ താരനിരയാണ് അണിനിരക്കുന്നത്. പ്രഭാസ്, അക്ഷയ് കുമാർ എന്നിവരും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. ശിവനായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തിലെത്തുന്നത്.കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, ബ്രഹ്‌മാനന്ദം, മധൂ, ദേവരാജ്, അര്‍പ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്‌കരന്‍, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ 2025 ഏപ്രിൽ 25 ആണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്കായി കാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്.മുകേഷ് കുമാർ സിങ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
100 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം യഥാർഥ സംഭവ കഥയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. വിഷ്ണു മഞ്ചുവിന്‍റെ ഏഴുവര്‍ഷത്തെ മുന്നൊരുക്കങ്ങള്‍ക്കൊടുവിലാണ് കണ്ണപ്പ റിലീസിനൊരുങ്ങുന്നത്.
മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമാണം. ബോളിവുഡ് സംവിധായകനും നിർമാതാവുമായ മുകേഷ് കുമാർ സിങിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.