പലരുടെയും വിചാരം എന്റെ പേര് അതാണെന്നാണ്, ഡോക്ടര്‍മാരടക്കം അങ്ങനെ വിളിച്ച് ചമ്മുന്നത് കണ്ടിട്ടുണ്ട്; മോഹൻലാൽ
text_fieldsകുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം മോഹൻലാൽ ലാലേട്ടനാണ്. ഇപ്പോഴിതാ 'ലാലേട്ട' എന്ന വിളിപ്പേര് കിട്ടിയതിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് മോഹൻലാൽ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലാലേട്ട എന്ന വിളി അനുഗ്രഹമായാണ് കാണുന്നതെന്നും ജീവിതത്തിൽ കിട്ടുന്ന സന്തോഷമാണെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.
'സർവകലാശാല എന്ന സിനിമയിലൂടെയാണ് ലാലേട്ടാ എന്ന പേര് ലഭിക്കുന്നത്. പിന്നീട് ആ വിളി ശീലമായി. കുഞ്ഞുങ്ങൾക്ക് മാത്രമല്ല, വയസായ ആളുകൾ വരെ ലാലേട്ട എവിടെ പോകുന്നുവെന്നാണ് ചോദിക്കുന്നത്. അതൊരു സന്തോഷമാണ്. പലരുടെയും വിചാരം എന്റെ പേര് അങ്ങനെയാണെന്നാണ്.
അത്യപൂർവ്വം ആളുകൾ മാത്രമേ മോഹൻലാൽ എന്ന് വിളിക്കുകയുള്ളൂ. പ്രായമായ ഡോക്ടേഴ്‌സ് അങ്ങനെയുള്ളവര്‍ ലാലേട്ടായെന്ന് വിളിച്ചിട്ട് ചമ്മുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ വിളിക്കുന്നത് ഭാഗ്യമാണ്. വളരെ ചെറിയ കുഞ്ഞുങ്ങളോട് ഇതാരാണെന്ന് ചോദിച്ചാലും ലാലേട്ടന്‍ എന്ന് പറയും. അതൊക്കെ ജീവിതത്തില്‍ കിട്ടുന്ന വലിയ സന്തോഷവും അനുഗ്രഹവുമാണ്'- മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, 1987ല്‍ പുറത്തിറങ്ങിയ സര്‍വകലാശാല എന്ന ചിത്രത്തില്‍ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് ലാലേട്ടന്‍ എന്നായിരുന്നു . ജഗതി, സീമ, സുകുമാരന്‍, അടൂര്‍ ഭാസി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. നേരാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രം ഡിസംബർ 21 നാണ് തിയറ്ററുകളിലെത്തിയത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.