ആരോഗ്യവും, ആത്മവിശ്വാസവുമാണ് വേണ്ടത്, പ്രായം പ്രശ്നമല്ല; യുവനടിമാരുടെയൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് മോഹൻലാൽ
text_fieldsസിനിമാ ഇനഡസ്ട്രിയിൽ പ്രായം കൂടിയ നായകന് പ്രായം കുറഞ്ഞ നായികമാർ അഭിനയിക്കുന്ന പുതുമയുള്ള കാര്യമല്ല. സകല സിനിമ മേഖലയിലും ഇത് സ്ഥിരം കാഴ്ചയാണ്. പലപ്പോഴും ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍. പ്രായമല്ല, ആരോഗ്യവും ആത്മവിശ്വാസവുമാണ് നടന്‍റെ സിനിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കേണ്ടത് എന്നാണ് താരം പറഞ്ഞത്.
ഇത് ഇപ്പോള്‍ തുടങ്ങിയതല്ല. ഞങ്ങളുടെ സിനിമ മേഖല അങ്ങനെയാണ്. തമിഴിലും തെലുങ്കിലുമൊക്കെ ഇങ്ങനെയാണ്. പക്ഷേ നിങ്ങള്‍ ആരോഗ്യവാനും 100 വയസിലും അഭിനയിക്കാന്‍ കഴിയുമെങ്കില്‍ മറ്റൊന്നും പ്രശ്‌നമില്ല. നിങ്ങളാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. നിങ്ങള്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ആ കഥാപാത്രം നിങ്ങള്‍ക്ക് പറ്റില്ല. നിങ്ങളത് വേണ്ടെന്ന് വയ്ക്കണം. പക്ഷേ ആളുകള്‍ അംഗീകരിക്കുന്നുണ്ടെങ്കില്‍ എന്താണ് പ്രശ്‌നം. അത് അഭിനയമല്ലേ. അതിന് പ്രായമായി ബന്ധമില്ല. കഥാപാത്രമാണ് നോക്കേണ്ടതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
അഭിനയരംഗത്തിൽ നിന്നും സംവിധാനത്തിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ് മലയാളത്തിന്‍റെ മഹാനടൻ മോഹൻലാൽ. ബാറോസ് എന്ന ത്രീ ഡി ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്തത്. കുട്ടികളെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ ചിത്ര ഫാന്റസി ഴേണറിൽ പെടുന്നതാണ്. സമ്മിശ്ര പതിക്രരണമാണ് സിനിക്ക് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ഈ വർഷം അഭിനേതാവുന്ന നിലയിൽ വലിയ നേട്ടാമൊന്നും സൃഷ്ടിക്കാൻ കഴിയാതിരുന്ന മോഹൻലാലിന് 2025ൽ പ്രോമിസിങ് പ്രൊജക്ടുകൾ മുന്നിലുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' എന്ന ചിത്രമാണ് മോഹൻലാലിന്‍റേതായി അടുത്ത റിലീസ് ചെയ്യുന്ന ചിത്രം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്‍റെ സംവിധാത്തിലെത്തുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാൻ മാർച്ച് 28നാണ് തിയറ്റിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.