എല്ലാവരുടെയും വരവേൽപ്പിന് നന്ദി; ദേവദൂതൻ സ്വീകരിച്ച മലയാളികൾക്ക് നന്ദി പറഞ്ഞ് മോഹൻലാൽ
text_fields24 വർഷം മുമ്പ് ഇറങ്ങി തിയറ്ററിൽ പരാജയപ്പെട്ട സിനിമ റീ-റീലിസിലെത്തിയപ്പോൾ പ്രക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുക, അപൂർവമായ കാഴ്ചക്കാണ് മോഹൻലാൽ-സിബി മലയിൽ ചിത്രം ദേവദൂതൻ മലയാളികളെ സാക്ഷിയാക്കിയത്. 24 വർഷങ്ങൾക്ക് ശേഷം ദേവദൂതൻ എന്ന സിനിമ റീ റിലീസ് ചെയ്തപ്പോൾ മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ആ സ്വീകാര്യതയ്ക്ക്, പ്രേക്ഷകർ നൽകിയ വിജയത്തിന് നന്ദി പറയുകയാണ് മോഹൻലാൽ.
'നീണ്ട 24 വർഷങ്ങൾക്കിപ്പുറമുള്ള ദേവദൂതന്റെ തിരിച്ചുവരവിന് നിങ്ങൾ നൽകിയ വരവേൽപ്പിന്, സമാനതകളില്ലാത്ത ചരിത്രവിജയം സമ്മാനിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ സ്നേഹം, നന്ദി. അതിവിസ്മയകരമായ ഒരു തിയേറ്റർ അനുഭവം സാധ്യമാക്കിയ ദേവദൂതന്റെ അണിയറശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ,' എന്ന് മോഹൻലാൽ പറഞ്ഞു.
ശബ്ദ മിശ്രണത്തിൽ കൂടുതൽ മികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ദേവദൂതൻ പുറത്തെത്തിയത്. മോഹൻലാൽ നായകനായ ചിത്രത്തിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ കൂടാതെ ചെന്നൈ. മുംബൈ, കൊയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടെയെല്ലാം ചിത്രത്തിന് റിലീസുണ്ട്. ജി.സി.സി, യു.എ.ഇ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച തന്നെ ചിത്രം തീയറ്ററിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.