കാന്താര 2; റിഷബ് ഷെട്ടിയുടെ അച്ഛനായി എത്തുന്നത് മോഹൻലാൽ?
text_fieldsഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര 2.റിഷബ് ഷെട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നടൻ മോഹൻലാലും ഒരു പ്രധാനവേഷത്തിലെത്തുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസുമായി മോഹന്‍ലാല്‍ കരാര്‍ ഒപ്പിട്ടുവെന്നും ഫ്‌ളാഷ്ബാക്ക് സീനില്‍ റിഷബ് ഷെട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായിട്ടാണ് നടൻ എത്തുന്നതെന്നുമാണ് വിവരം. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022 സെപ്റ്റംബർ 30 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ കാന്താരയുടെ ആദ്യ ഭാഗം 400 കോടിക്ക് മുകളിലാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. റിഷബ് ഷെട്ടി യാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ആദ്യഭാഗത്തിന്റെ പ്രീക്വലായാണ് ചിത്രമെത്തുന്നത്.
കര്‍ണാടകയിലെ പ്രാചീന കലാരൂപമായ ഭൂതക്കോലത്തിന്റെ പശ്ചാത്തലത്തില്‍ മിത്തും ഫാന്റസിയും ചേര്‍ത്ത ചിത്രമായാണ് കാന്താര പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നായകനായ ശിവയായി ഗംഭീരപ്രകടനമാണ് റിഷബ് കാഴ്ചവെച്ചത്. 2022ലെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും കാന്താരയിലൂടെ റിഷബ് സ്വന്തമാക്കിയിരുന്നു.റിഷബ് ഷെട്ടിയെ കൂടാതെ സപ്തമി ഗൗഡ, അച്യുത് കുമാര്‍, കിഷോര്‍ എന്നിവരായിരുന്നു ചിത്രത്തിൽ മറ്റു പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.