ഒറ്റ ഫ്രെയിമിൽ മോഹൻലാലും ധോണിയും; ഷൂട്ടിങ് ചിത്രം വൈറൽ
text_fieldsപ്രേക്ഷകരുടെ പ്രിയതാരം മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയും ആദ്യമായി ഒന്നിക്കുന്നു. പരസ്യ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നതെന്നാണ് വിവരം. താരങ്ങളുടെ ലൊക്കേഷൻ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്. പെയിന്റിന്റെ പരസ്യമാണെന്നാണ് സൂചന.
പരസ്യങ്ങളിൽ സജീവമാണ് ധോണി. എന്നാൽ ഇതാദ്യമായിട്ടാണ് മോഹൻ ലാലിനൊപ്പം എത്തുന്നത്. മോഹൻലാലിന്റേയും ധോണിയുടേയും ചിത്രങ്ങൾ വൈറലായതോടെ ഇരുവരും ഒന്നിച്ചുളള സിനിമയെ കുറിച്ചുളള ചർച്ചകളും ആരാധകരുടെ ഇടയിൽ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, ഒരുപിടി മികച്ച ചിത്രങ്ങളാണ് മോഹന്‍ലാലിന്‍റേതായി അണിയറിയില്‍ ഒരുങ്ങുന്നത്. ബറോസ്, മലൈക്കോട്ടൈ വാലിബന്‍ എന്നീ ചിത്രങ്ങളുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ബറോസ് ഈ വര്‍ഷം ക്രിസ്മസിനും ലിജോ ചിത്രം വാലബന്‍ 2024 ജനുവരി 25നും തിയറ്ററിലെത്തും. ജീത്തു ജോസഫിന്റെ ' നേര്' എന്ന സിനിമയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. വൃഷഭ, റാം തുടങ്ങിയ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.