ഫാറ്റി ലിവർ ഉണ്ടായിരുന്നു, 31ാം വയസിൽ ഹൃദയാഘാതം; ആരോഗ്യപ്രശ്നത്തെക്കുറിച്ച് നടൻ മൊഹ്സിൻ ഖാൻ
text_fieldsതനിക്ക് 31ാം വയസിൽ ഹൃദയാഘാതമുണ്ടായെന്ന് ടെലിവിഷൻ താരം മൊഹ്സിൻ ഖാൻ. ഉറക്കമില്ലായ്മയും ഭക്ഷണക്കുറവും തന്റെ ആരോഗ്യത്തെ മോശമാക്കിയെന്ന് നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഫാറ്റി ലിവർ ആയിരുന്നു തുടക്കമെന്നും അത് ഹൃദയാഘാതത്തിന് കാരണമായെന്നും നടൻ കൂട്ടിച്ചേർത്തു. അഭിനയത്തിൽ പത്ത് വർഷം പൂർത്തിയാക്കുന്ന വേളയിൽ രണ്ടര വർഷത്തെ ഇടവേളയെക്കുറിച്ച് പറയവെയാണ് ആരോഗ്യപ്രശ്നത്തെക്കുറിച്ച് പറഞ്ഞത്.
'അഭിനയത്തിൽ പത്ത് വർഷം പൂർത്തിയാക്കുകയാണ്. ഒരു ഏഴര വർഷം തുടർച്ചയായി ജോലി ചെയ്തു. 1800 എപ്പിസോഡുകളുള്ള ഒരു ടെലിവിഷൻ ഷോ ചെയ്തു. ഇതിനു ശേഷം ഒരു ചെറിയ ഇടവേള എടുക്കണമെന്ന് തോന്നി.ഒന്നര വർഷം വിട്ടുനിൽക്കാനാണ് ഞാൻ തീരുമാനിച്ചത്. എന്നാൽ പെട്ടെന്നുണ്ടായ അസുഖം എന്റെ കണക്കുകൂട്ടൽ തെറ്റിച്ചു.
ആദ്യം ഫാറ്റി ലിവർ ആയിരുന്നു വന്നത്. അത് ഹൃദയാഘാതത്തിന് കാരണമായി. തുടർന്ന് ചികിത്സ തേടി. ഏകദേശം മൂന്ന് മാസത്തോളം ആശുപത്രിയിൽ ചികിത്സയുമായി നടന്നു.കുറെ അധികം നാൾ ആശുപത്രിയിൽ കിടക്കേണ്ടി വന്നു.ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടു വരികയാണ്.
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവറായിരുന്നു എനിക്ക്. സ്ഥിരമായി ഉറക്കമൊഴിയുക, ശരിയായി ഭക്ഷണം കഴിക്കാതിരിക്കുമ്പോഴൊക്കെയാണ് ഇതു ഉണ്ടാകുന്നത്. നമ്മൾ ഇതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം- മൊഹ്സിൻ അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.