ഹനുമാന് വേണ്ടി പ്രത്യേകം സീറ്റ് ! ആദിപുരുഷ് കാണാൻ തിയറ്ററിൽ കുരങ്ങൻ- വിഡിയോ
text_fieldsസമ്മിശ്ര പ്രതികരണവുമായി പ്രഭാസ് ചിത്രം ആദിപുരുഷ് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ കൃതി സിനോണും സെയ്ഫ് അലിഖാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സീതയായിട്ടാണ് കൃതി എത്തുന്നത്. പ്രഭാസ് രാമനാകുമ്പോൾ രാവണൻ എന്ന കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിക്കുന്നത്.
ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തെലങ്കാനയിലെ തിയറ്ററിൽ അതിഥിയായി ഒരു കുരങ്ങൻ എത്തിയിരിക്കുകയാണ്. തിയറ്ററിലെ ചുമരിനോട് ചേർന്ന ദ്വാരത്തിലാണ് സീറ്റ് ഉറപ്പിച്ചത്. സ്ക്രീനിലേക്ക് നോക്കി നിൽക്കുന്ന കുരങ്ങന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ തെലങ്കാനയിലുളള ഏതു തിയറ്ററിൽ നിന്നാണെന്ന് വ്യക്തമായിട്ടില്ല.
ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഭാഗമായി ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ചിത്രം കാണാൻ ഹനുമാൻ എത്തുമെന്നുള്ള വിശ്വാസത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചത് പോലെ ആദിപുരുഷ് പ്രദർശിപ്പിച്ച എല്ലാ തിയറ്ററുകളിലും ഒരു സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്. ഹൈദരാബാദിലെ ബ്രഹ്മാരംഭ എന്ന തിയറ്ററിൽ ഹനുമാന് വേണ്ടി മാറ്റിവെച്ച സീറ്റിൽ കയറി ഇരുന്ന യുവാവിനെ ഒരു കൂട്ടം ആളുകൾ മർദിച്ചിരുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.