ഇനി സൊനാക്ഷി സിൻഹയുടെ പേര് പറയില്ല; പ്രശ്നം പറഞ്ഞ് അവസാനിപ്പിച്ച് മുകേഷ് ഖന്ന
text_fieldsരാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് തെറ്റായ ഉത്തരം നൽകിയ നടി സൊനാക്ഷി സിൻഹയെ വിമർശിച്ച് നടൻ മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു.2019 ൽ അമിതാഭ് ബച്ചൻ അവതാരകനായ "കോൻ ബനേഗ ക്രോർപതി" (കെബിസി) എന്ന ഷോയിൽ പങ്കെടുത്തപ്പോഴായിരുന്നു രാമായണത്തെക്കുറിച്ചുള്ള ചോദ്യത്തിന് സൊനാക്ഷി തെറ്റായി ഉത്തരം നൽകിയത്. സോനാക്ഷിയെ കൂടാതെ പിതാവ് ശത്രുഘ്നൻ സിൻഹയേയും മുകേഷ് ഖന്ന വിമർശിച്ചിരുന്നു.
അടുത്തിടെ നൽകിയ ഒരഭിമുഖത്തിലും സൊനാക്ഷിയെ വിമർശിച്ച് മുകേഷ് ഖന്ന എത്തിയിരുന്നു. ഇതിന് നടി മറുപടി നൽകുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവം ഇനിയും പറയരുതെന്നായിരുന്നു നടി പറഞ്ഞത്. ഇപ്പോഴിതാ സെനാക്ഷി സിൻഹക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുകേഷ് ഖന്ന.
'പ്രിയപ്പെട്ട സൊനാക്ഷി, നിങ്ങൾ പ്രതികരിക്കാൻ ഇത്രയധികം സമയമെടുത്തത് എന്നെ അത്ഭുതപ്പെടുത്തി. പ്രശസ്തമായ കോൻ ബനേഗാ ക്രോർപതി എന്ന ഷോയിൽ നിങ്ങൾക്കുണ്ടായ സംഭവം വീണ്ടും എടുത്തു പറഞ്ഞതിന് നിങ്ങൾക്ക് എന്നോട് വിരോധം തോന്നുമെന്ന് എനിക്കറിയാം. പക്ഷേ, നിങ്ങളെയോ എൻ്റെ സീനിയറായ നിങ്ങളുടെ പിതാവിനെയോ അപകീർത്തിപ്പെടുത്താൻ എനിക്ക് യാതൊരു ഉദ്ദ്യേശവുമില്ല. നിങ്ങളടെ പിതാവുമായി എനിക്ക് വളരെ സൗഹാർദ്ദപരമായ ബന്ധമുണ്ടെന്നും ഞാൻ നിങ്ങളോട് പറയട്ടെ.
ഇന്റർനെറ്റിനും മൊബൈൽ ഫോണുകൾക്കും അടിമകളായി മാറിയ ഇന്നത്തെ തലമുറയോട് പ്രതികരിക്കുക എന്നത് മാത്രമായിരുന്നു എന്റെ ഉദ്ദേശം. അവരുടെ അറിവ് വിക്കിപീഡിയയിലും യുട്യൂബിലെ സാമൂഹിക ഇടപെടലുകളിലും മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.ഇന്നത്തെ ഓരോ യുവതലമുറയും അറിഞ്ഞിരിക്കേണ്ട നമ്മുടെ സംസ്‌കാരത്തിലും സംസ്‌കൃതിയിലും ചരിത്രത്തിലും സൂക്ഷിച്ചിരിക്കുന്ന അതിവിശാലമായ അറിവുണ്ടെന്ന് അവരോട് പറയുക എന്നതായിരുന്നു ലക്ഷ്യം. എന്റെ ഒന്നിലധികം അഭിമുഖങ്ങളിൽ ഞാൻ അതിനെക്കുറിച്ച് സംസാരിച്ചതിൽ ഞാൻ ഖേദിക്കുന്നു. ഇനി അത് ആവർത്തിക്കില്ലെന്ന് ഉറപ്പ് നൽകുന്നു'- മുകേഷ് ഖന്ന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.