റിയയും സഹോദരനും ജയിലില്‍ തന്നെ; കസ്റ്റഡി നീട്ടി
text_fieldsമുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ റിയ ചക്രവര്‍ത്തിയുടെ കസ്റ്റഡി നീട്ടി. റിയയും സഹോദരന്‍ ഷൊവിക്കും 20വരെ ജയലില്‍ കഴിയണം. മുംബൈ പ്രത്യേക കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരിക്കുന്നത്.
മുംബൈയിലെ ബൈക്കുള ജയിലിലാണ് നടി ഇപ്പോള്‍ കഴിയുന്നത്. ജാമ്യം നേടാനായി നടി ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ കോടതി മാറ്റിവെച്ചിരിക്കുകയാണ്. തന്നെയും സഹോദരനെയും ജീവനക്കാരെയും മയക്കുമരുന്ന് ഉപയോഗത്തിനായി സുശാന്ത് ഉപയോഗിക്കുകയായിരുന്നു എന്നാണ് ബോംബെ ഹൈകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന 47 പേജുള്ള ജാമ്യേപക്ഷയില്‍ റിയ പറയുന്നത്.
celebceസുശാന്തിന് മയക്കുമരുന്ന് ലഭ്യമാക്കിയെന്ന കുറ്റത്തിന് സെപ്റ്റംബര്‍ ഒമ്പതിനാണ് റിയ അറസ്റ്റിലായത്. റിയയും സഹോദരനും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഇരുവരും സുശാന്തിന് നല്‍കുകയാണ് ചെയ്തതെന്നായിരുന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നേരത്തെ വ്യക്തമാക്കിയിരുന്നു. റിയ മയക്കുമരുന്ന് ശൃംഖലയിലെ അംഗമാണെന്നും എന്‍.സി.ബി. പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.