എന്റെ ആദ്യത്തെയും അവസാനത്തെയും ശ്രമം, ഇനിയില്ല -ദീപിക പദുകോൺ പറയുന്നു
text_fieldsബോളിവുഡിലെ പ്രശസ്ത നടിയാണ് ദീപിക പദുകോൺ. തുറന്ന നിലപാടുകൾ കൊണ്ടും ഇവർ പലപ്പേഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുത്വ തീവ്രവാദത്തിനെതിരെ ഡൽഹി യൂനിവേഴ്സിറ്റികളിൽ പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി സമരങ്ങൾക്ക് പിന്തുണ അർപ്പിച്ച് അർദ്ധരാത്രിയിൽ ദീപിക കാമ്പസിൽ എത്തിയത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ രസകരമായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് നടി.
'എന്റെ ആദ്യത്തേയും അവസാനത്തേയും ശ്രമം' എന്ന അടിക്കുറിപ്പിൽ 12-ാം വയസ്സിൽ എഴുതിയ കവിത പങ്കിട്ടിരിക്കുകയാണ് നടി. അവരെ പിന്തുണക്കുന്ന സിനിമ പ്രേമികൾ ഇതിനെ ഏറ്റവും മികച്ചത് എന്ന് പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.
തനിക്ക് 12 വയസ്സുള്ളപ്പോൾ എഴുതിയ 'ഐ ആം' എന്ന കവിതയാണ് നടി പോസ്റ്റ് ചെയ്തത്. തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് കവിത പങ്കുവെച്ചത്. "കവിത എഴുതാനുള്ള എന്റെ ആദ്യത്തേയും അവസാനത്തേയും ശ്രമം! ഇത് ഏഴാം ക്ലാസിലായിരുന്നു. എനിക്ക് 12 വയസ്സായിരുന്നു. കവിതക്ക് 'ഞാൻ' എന്നായിരുന്നു പേര്''. കവിതയും പങ്കുവെച്ചിട്ടുണ്ട്.
"ഞാൻ സ്നേഹവും കരുതലും ഉള്ള ഒരു കുട്ടിയാണ്, നക്ഷത്രങ്ങൾ എത്രത്തോളം എത്തുന്നുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു. തിരമാലകളുടെ കുതിച്ചുചാട്ടം ഞാൻ കേൾക്കുന്നു. ആഴത്തിലുള്ള നീലക്കടൽ ഞാൻ കാണുന്നു. ദൈവത്തിന്റെ സ്നേഹമുള്ള കുട്ടിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരു സ്നേഹവും കരുതലുമുള്ള കുട്ടി. ഞാൻ വിടരുന്ന പുഷ്പമായി നടിക്കുന്നു. ഞാൻ ദൈവത്തിന്റെ സാന്ത്വന കരങ്ങൾ അനുഭവിക്കുന്നു. ഞാൻ മലകളെ സ്പർശിക്കുന്നു...' -ഇങ്ങനെ പോകുന്നു കവിതയിലെ വരികൾ. നിരവധി പേർ ഇതിനെ പിന്തുണച്ച് രംഗത്തെത്തി. "നിങ്ങൾക്ക് 36 വയസ്സുണ്ട്. എന്നിട്ടും നിങ്ങൾ തീർച്ചയായും സ്നേഹവും കരുതലുമുള്ള ഒരു കുട്ടിയെപ്പോലെയാണ്" -ഒരാൾ കമന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.