Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightരജനികാന്ത് ഫോർട്ട്...

രജനികാന്ത് ഫോർട്ട് കൊച്ചിയിലെത്തിയോ! ഇത് തലൈവരല്ല... ചിത്രങ്ങൾ പങ്കുവെച്ച് നാദിർഷ

text_fields
bookmark_border
Nadhirshah  Shares Rajinikanths doppelganger Picture went Viral
cancel

മിഴിലാണ് സജീവമെങ്കിലും നടൻ രജനികാന്തിനെ ഭാഷാവ്യത്യാസമില്ലാതെയാണ് പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. ചെറിയ കുട്ടികൾക്ക് മുതൽ മുതിർന്നവർക്കുവരെ അദ്ദേഹം തലൈവരാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലർ കോളിവുഡിൽ മാത്രമല്ല മറ്റുഭാഷകളിലും കാഴ്ചക്കാരെ നേടിയിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് തലൈവരുടെ അപരനാണ്. സംവിധായകനും ഗായകനുമായ നാദിർഷയാണ് രജനിയുടെ അപരന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സുധാകരപ്രഭു എന്നാണ് പേര്. ഫോർട്ടകൊച്ചിയിൽ നിന്നാണ് ഇദ്ദേഹത്തെ കണ്ടുമുട്ടിയത്. ഇത് ഫോർട്ട് കൊച്ചി രജനി എന്ന കുറിപ്പോടെയാണ് ചിത്രം നാദിർഷ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

'ഇത് ഫോർട്ട് കൊച്ചി രജനി. അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി ഫോർട്ട് കൊച്ചിയിലെ സുധാകരപ്രഭു. പേരിൽ പ്രഭുവാണെങ്കിലും ഒരു ചായക്കടയിൽ ജോലിക്ക് നില്ക്കുകയാണ്'- നാദിർഷ ചിത്രത്തിനൊപ്പം കുറിച്ചു.

രജനിയുടെ അപരന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. രജനികാന്തുമായുള്ള രൂപസാദൃശ്യത്തെ കുറിച്ചുളള കമന്റിനൊപ്പം നാദിർഷയോട് സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കാനും പറയുന്നുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RajinikanthNadhirshah
News Summary - Nadhirshah Shares Rajinikanth's doppelganger Picture went Viral
Next Story