Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅഞ്ച് രൂപ കൊടുത്താൽ...

അഞ്ച് രൂപ കൊടുത്താൽ പത്ത് പേരെ അറിയിക്കണോ?; മറുപടിയുമായി നവ്യ

text_fields
bookmark_border
navya nair
cancel

വയനാടിന്റെ അതിജീവനത്തിനായി ധനസഹായം നല്‍കിയതിന്റെ ചിത്രം പങ്കുവെച്ചതിനെ വിമർശിച്ചയാൾക്ക് മറുപടിയുമായി നടി നവ്യ നായർ. അച്ഛനും അമ്മയും മകനും ചേർന്ന് സംഭാവന നൽകിയതിന്റെ ചിത്രമാണ് നവ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.തങ്ങളുടെ എളിയ കടമ എന്നാണ് നവ്യ പറഞ്ഞത്.

'അഞ്ച് രൂപ കൊടുത്താൽ അത് പത്ത് പേരെ അറിയിക്കണമോ ?’’ എന്നായിരുന്നു ഇതിന് ഒരാളുടെ കമന്റ്. എന്നാൽ നവ്യ വളരെ പക്വതയോടെയാണ് മറുപടി നൽകിയത്.'എല്ലാത്തിലും നെ​ഗറ്റീവ് കണ്ടുപിടിക്കാതെ മനസ് അനുവദിക്കുന്നത് കൊടുക്കൂ. നിങ്ങൾ ഫോട്ടോ ഇടാതെ ഇരുന്നാൽ പോരെ. അതാണ് ശരി എന്ന് തോന്നുന്നെങ്കിൽ' എന്നായിരുന്നു മറുപടി. നവ്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.ഒരു ലക്ഷം രൂപ ആണ് നടി ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.

നിലവിൽ കുമളിയിൽ ഷൂട്ടിങ്ങിലാണെന്നും താൻ ഇവിടെ സുരക്ഷിതയാണെന്നും അറിയിച്ചിട്ടുണ്ട്.




വയനാടിന്റെ അതിജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളാൽ കഴിയുന്ന സംഭാവന നൽകണമെന്ന് നവ്യ അഭ്യർഥിച്ചിരുന്നു. വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞത്. 'സമാനതകളില്ലാത്ത ഒരു ദുരന്ത മുഖത്താണ് നമ്മൾ ഇപ്പോൾ ഉള്ളത്. അതിതീവ്ര മഴയുടെ പരിണിത ഫലമായി ഒരു ഗ്രാമം തന്നേ നാമാവശേഷമായിരിക്കുകയാണ് ഒരു ജനത മുഴുവൻ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ഓരോ മലയാളിയുടെയും മനസ്സ് മുഴുവൻ വയനാടിനൊപ്പമാണ്. മുണ്ടക്കൈയും ചൂരൽ മലയും വയനാടിന്റെ ഭൂപാടത്തിൽ നിന്നു തന്നെ മാഞ്ഞു പോയ അവസ്ഥ ഈ മാഞ്ഞുപോയ മുണ്ടക്കൈയുടെയും ചൂരൽ മലയുടെയും രക്ഷപ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉദാരമായ സംഭാവന നൽകുക'-എന്നാണ് പറഞ്ഞത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Navya Nair
News Summary - Navya nair Reply About criticism Comment
Next Story