Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘എ​ല്ലാ​വ​രെ​യും...

‘എ​ല്ലാ​വ​രെ​യും ര​ക്ഷി​ക്കു​ന്ന സു​ന്ദ​ര നാ​യ​ക​ൻ ന​ല്ല ബോ​റാ​ണ്’

text_fields
bookmark_border
Nawazuddin Siddiqui
cancel

25 ഗു​ണ്ട​ക​ളെ ഒ​റ്റ​ക്ക് നേ​രി​ടു​ന്ന സു​ന്ദ​ര​നാ​യ നാ​യ​ക ക​ഥാ​പാ​ത്രം ന​ല്ല ബോ​റാ​ണെ​ന്ന് ബോ​ളി​വു​ഡ് അ​ഭി​ന​യ​പ്ര​തി​ഭ ന​വാ​സു​ദ്ദീ​ൻ സി​ദ്ദീ​ഖി. യൂ​ട്യൂ​ബ് ചാ​ന​ലി​ൽ ‘മ​ജ്‍ലി​സ് ഷോ’​യി​ലാ​ണ് അ​ദ്ദേ​ഹം മ​ന​സ്സു​തു​റ​ന്ന​ത്. ‘‘സു​ന്ദ​ര​നാ​യ നാ​യ​ക​നി​ൽ മ​റ്റൊ​ന്നും നോ​ക്കാ​തെ നാ​യി​ക ആ​കൃ​ഷ്ട​യാ​കും. എ​ന്താ​ണ് അ​യാ​ളു​ടെ ജോ​ലി​യെ​ന്നോ എ​വി​ട​ന്നാ​ണ് പ​ണം ല​ഭി​ക്കു​ന്ന​തെ​ന്നോ ഒ​ന്നും പ്ര​ശ്ന​മ​ല്ല. ആ​ളു​ക​ളെ ത​ല്ലു​ന്ന​താ​ണോ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്ട​മാ​കാ​നു​ള്ള വ​ഴി.

എ​ല്ലാ​വ​രെ​യും ര​ക്ഷി​ക്കു​ന്ന, ലോ​കം ര​ക്ഷി​ക്കു​ന്ന നാ​യ​ക​ൻ! ഞാ​ൻ ജീ​വി​ത​ത്തി​ൽ അ​ത്ത​രം ആ​ളു​ക​ളെ ക​ണ്ടി​ട്ടി​ല്ല. എ​ത്ര കാ​ല​മാ​യി ഇ​തു​ത​ന്നെ കാ​ണു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ എ​നി​ക്ക് അ​ത്ത​രം റോ​ളു​ക​ൾ ഇ​ഷ്ട​വു​മ​ല്ല. അ​ഭി​ന​യ മി​ക​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന സ​ങ്കീ​ർ​ണ ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യാ​നാ​ണ് ഇ​ഷ്ടം. സ്വ​യം പ്ര​ശം​സി​ക്കാ​ത്ത, മ​റ്റെ​ല്ലാ മ​നു​ഷ്യ​രെ​യും പോ​ലെ തെ​റ്റു​ക​ൾ പ​റ്റു​ന്ന ഇ​രു​ണ്ട നി​ഴ​ലി​ലു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്യ​ണം’’ -ന​വാ​സു​ദ്ദീ​ൻ സി​ദ്ദീ​ഖി പ​റ​ഞ്ഞു. പ​തി​വ് രീ​തി​ക​ൾ പൊ​ളി​ച്ചെ​റി​ഞ്ഞ വൈ​വി​ധ്യ​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ അ​ഭി​ന​യ പ്ര​തി​ഭ​ക്ക് അ​ത് പ​റ​യാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nawazuddin Siddiquicelebrity news
News Summary - Nawazuddin Siddiqui
Next Story