നയന്‍സ് - വിഘ്‌നേഷ് വിവാഹ ചടങ്ങിൽ താരമായി ഷാരൂഖ് ഖാന്‍
text_fieldsചെന്നൈ: ഏഴുവർഷം നീണ്ട പ്രണയത്തിന് ശേഷം സംവിധായകനും നിർമാതാവുമായ വിഘ്നേഷ് ശിവനും നടി നയന്‍താരയും വിവാഹിതരായി. വിവാഹത്തിൽ താരമായത് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. വെള്ള ഷർട്ടിനൊപ്പം ബീജ് ജാക്കറ്റും സൺഗ്ലാസും ധരിച്ച് സ്റ്റൈലിഷായി ചടങ്ങിനെത്തിയ ഷാരൂഖ്ഖാന്‍റെ ചിത്രം അദ്ദേഹത്തിന്റെ മാനേജർ പൂജ ദദ്‌ലാനി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
റെഡ് ചില്ലീസ് എന്റർടെയ്ൻമെന്‍റ് അവതരിപ്പിക്കുന്ന 'ജവാന്‍' സിനിമയിൽ ഖാന്‍റെ നായികയായി നയന്‍താരയാണ് എത്തുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത സിനിമ നിർമ്മിക്കുന്നത് ഗൗരി ഖാനാണ്. 2023 ജൂൺ 2ന് അഞ്ച് ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.
ചെന്നൈയ്ക്ക് സമീപമുള്ള മഹാബലിപുരത്തെ ഒരു സ്വകാരറിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹ്യത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ദക്ഷിണേന്ത്യന്‍ സിനിമാമേഖലയിലെ നിരവധി താരങ്ങളും സിനിമാ അണിയറ പ്രവർത്തകരും നവദമ്പതികൾക്ക് ആശംസകൾ നേരാന്‍ മഹാബലിപുരത്തെത്തി.
വിഘ്‌നേഷും നയൻതാരയും 2015-ൽ 'നാനും റൗഡി താൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രണയത്തിലായത് . തുടർന്ന് ആറ് വർഷത്തിലേറെ നീണ്ട പ്രണയത്തിനും ഒരു വർഷത്തെ വിവാഹ നിശ്ചയത്തിനും ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.