Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിവാദങ്ങൾക്കു പിന്നാലെ...

വിവാദങ്ങൾക്കു പിന്നാലെ ഒരേ വേദിയിൽ നയൻ താരയും ധനുഷും

text_fields
bookmark_border
Nayanthara, Dhanush
cancel

ചെന്നൈ: നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയെ ​ചൊല്ലിയുണ്ടായ വിവാദങ്ങൾക്കു പിന്നാലെ നയൻതാരയും ധനുഷും ഒരേ വേദിയിൽ. ഹാളിന്റെ മുൻനിരയിൽ ഇരുന്നിട്ടും രണ്ടുപേരും പരസ്പരം മുഖം കൊടുത്തില്ല. അറിയാതെ ഒന്നു നോക്കുക പോലുമുണ്ടായില്ല. അതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

നിർമാതാവ് ആകാശ് ഭാസ്കരന്റെ വിവാഹ ചടങ്ങിനാണ് നയൻതാരയും ധനുഷും ഒന്നിച്ചെത്തിയത്. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‍ലി കടയുടെ നിർമാതാവാണ് ആകാശ് ഭാസ്കരൻ. ഭർത്താവും സംവിധായകനുമായ വിഘ്നേശ് ശിവനൊപ്പമാണ് നയൻ എത്തിയത്. ധനുഷിന്റെ തൊട്ടടുത്ത് തന്നെയാണ് ഇരുവരും ഇരുന്നതും. നടന്‍ ശിവകാര്‍ത്തികേയനോട് നയനും വിഘ്നേഷും സംസാരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു.

നയന്‍താരയുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ 'നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്‌ലില്‍' നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ ട്രെയ്‍ലറിൽ മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യം ഉൾപ്പെടുത്തിയതിന് നടന്‍ ധനുഷ് 10 കോടി രൂപ കോപ്പി റൈറ്റ് ചോദിച്ചതാണ് വിവാദങ്ങളുടെ തുടക്കം.

അതിനു മറുപടിയായി നയൻതാര ഇൻസ്റ്റഗ്രാമിൽ വലിയ കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിലെ വൈരം പുറംലോകമറിഞ്ഞത്. പല പ്രമുഖ നടിമാരും നയൻതാരക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇവരിൽ പലരും ധനുഷിനൊപ്പം അഭിനയിച്ചവർ കൂടിയാണ്. വിവാദം കത്തിപ്പടരവെ ധനുഷ് അതിനോട് പ്രതികരിച്ചിരുന്നില്ല. നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവനായിരുന്നു 'നാനും റൗഡി താന്‍' എന്ന സിനിമ സംവിധാനം ചെയ്തത്. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NayantharaDhanush
News Summary - Nayanthara, Dhanush ignore each other as they attend wedding amid feud over Netflix documentary
Next Story