'നിങ്ങളാണ് ഞങ്ങളുടെ ലോകം'; മക്കളുടെ പിറന്നാൾ ദിനത്തിൽ വിഘ്നേഷ് ശിവനും നയൻതാരയും -ചിത്രം വൈറൽ
text_fieldsഇരട്ടക്കുട്ടികളായ ഉയിരിന്റേയും ഉലകിന്റേയും പിറന്നാൾ ആഘോഷമാക്കി വിഘ്നേഷ് ശിവനും നയൻതാരയും. സെപ്റ്റംബർ 26 നായിരുന്നു കുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ. മലേഷ്യലായിരുന്നു പിറന്നാൾ ആഘോഷം. കുഞ്ഞുങ്ങൾക്കൊപ്പമുള്ള താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
'ഞങ്ങളുടെ ചിത്രത്തിനൊപ്പം എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ഗുണം കൊണ്ട … എൻ ഉലഗ്... എന്ന വരികൾ പങ്കുവെക്കാൻ ഏറെക്കാലമായി കാത്തിരിക്കുന്നു . എന്റെ പ്രിയപ്പെട്ട ഉയിരിനും ഉലകിനും പിറന്നാൾ ആശംസകൾ. അച്ഛനും അമ്മക്കും നിങ്ങളോടുള്ള സ്നേഹം വാക്കുകളിൽ വിവരിക്കാനാവില്ല.
ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നതിന് വളരെയധികം നന്ദിയുണ്ട്. കഴിഞ്ഞുപോയ ഒരു വർഷം വിലമതിക്കാനാവാത്ത മനോഹരമായ നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും ഞങ്ങളുടെ അനുഗ്രഹവും'- ചിത്രത്തിനൊപ്പം വിക്കി കുറിച്ചു.
കുഞ്ഞുങ്ങളുടെ പിറന്നാൾ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഉയിരിനും ഉലകിനും പിറന്നാൾ ആശംസയുമായി ആരാധകരും സിനിമ ലോകവും രംഗത്ത് എത്തിയിട്ടുണ്ട്. “എൻ മുഖം കൊണ്ട എൻ ഉയിർ… എൻ ഗുണം കൊണ്ട … എൻ ഉലഗ്,” എന്നത് ജയിലറിനു വേണ്ടി വിഘ്നേഷ് എഴുതിയ ഗാനമാണ്.
2022 ഒക്ടോബറിലാണ് വാടക ഗർഭധാരണത്തിലൂടെ നയൻസിനും വിക്കിക്കും ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്. ഉയിർ- രുദ്രോനീൽ എൻ ശിവൻ, ഉലക് – ദൈവിക് എൻ ശിവൻ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ .
ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് 2022 ജൂണ്‍ ഒമ്പതിന് വിഘ്‌നേഷും നയന്‍താരയും വിവാഹിതരായത്. കുടുംബജീവിതവും കരിയറും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ് നയൻതാര. അറ്റ്ലി സംവിധാനം ചെയ്ത ഷാറുഖ് ഖാൻ ചിത്രം ‘ജവാനാ'ണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. നയൻതാരയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.