ആദ്യ ദീപാവലി ആഘോഷിച്ച് ഉയിരും ഉലകവും; ആശംസകൾ നേർന്ന് നയനും വിക്കിയും -വിഡിയോ
text_fieldsഅച്ഛന്റെയും അമ്മയുടെയും കയ്യിലിരുന്ന് ആദ്യ ദീപാവലി ആഘോഷിച്ച് ഉയിരും ഉലകവും. നടി നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവന്റെയും മക്കളായ ഇരട്ടകളാണ് ആദ്യ ദീപാവലി ആഘോഷമാക്കിയത്. വെള്ള നിറമുള്ള കുപ്പായവും തൊപ്പിയും ധരിച്ച കുഞ്ഞുങ്ങളെ കയ്യിൽ എടുത്താണ് നയൻതാരയും വിഗ്നേഷും ദീപാവലി ആശംസിച്ചത്. മാതാപിതാക്കൾ ആയതിനു ശേഷം വരുന്ന ആദ്യ ദീപാവലിയാണ് താരങ്ങൾ ആഘോഷമാക്കിയത്
ഒക്ടോബർ ഒമ്പതിനാണ് തങ്ങൾക്ക് കുട്ടികൾ പിറന്ന വിവരം നയൻതാരയും വിഘ്നേഷ് ശിവനും സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയത്. വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങൾ ജനിച്ചത്. ആറ് വർഷം മുൻപ് ഇവർ വിവാഹം രജിസ്റ്റർ ചെയ്തുവെന്നും വിദേശത്ത് താമസിക്കുന്ന നടിയുടെ ബന്ധുവാണ് വാടക ഗർഭധാരണത്തിന് തയാറായതെന്നുമാണ് വിവരം. വിവാഹം രജിസ്റ്റർ ചെയ്തതിന്റേയും വാടക ഗർഭധാരണത്തിന്റേയും രേഖകൾ തമിഴ്നാട് സർക്കാറിന് നൽകിയ സത്യവാങ് മൂലത്തിനോടൊപ്പം ഹാജരാക്കിയിരുന്നു.
കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ നേരത്തേ ഇരുവരും പങ്കുവെച്ചിരുന്നു. നയനും ഞാനും അച്ഛനും അമ്മയും ആയി. ഞങ്ങൾക്ക് ഇരട്ടക്കുട്ടികൾ പിറന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം -വിഘ്നേഷ് കുറിച്ചു. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷമാണ് താരങ്ങൾ ജൂൺ 9 ന് മഹാബലിപുരത്തെ റിസേർട്ടിൽ വെച്ച് വിവാഹിതരാവുന്നത്. സിനിമാ മേഖലയിലെ അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു അന്ന് ചടങ്ങിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.