Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nigerian actor arrested for selling drugs
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightമയക്കുമരുന്ന്​ കൈവശം...

മയക്കുമരുന്ന്​ കൈവശം വെച്ചതിന്​ മലയാളം, തമിഴ്​ ചിത്രങ്ങളിൽ അഭിനയിച്ച നൈജീരിയൻ നടൻ അറസ്റ്റിൽ

text_fields
bookmark_border

ബംഗളൂരു: മയക്കുമരുന്ന്​ കൈവശം വെച്ചതിന്​ നിരവധി ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ച നൈജീരിയൻ നടൻ ബംഗളൂരുവിൽ അറസ്റ്റിൽ. 45കാരനായ ചെക്വുമെൻ മാൽവിനെയാണ്​ കെ.ജി ഹള്ളി പൊലീസ്​ ബുധനാഴ്ച അറസ്റ്റ്​ ചെയ്​തത്​.

ഇയാളിൽനിന്ന്​ 15ഗ്രാം എം.ഡി.എം.എ, 250 മില്ലി ഹാഷിഷ്​ ഓയിൽ, 2500 രൂപയും മൊബൈൽ ഫോണും പൊലീസ്​ പിടിച്ചെടുത്തു. എട്ടുലക്ഷം രൂപയുടെ മയക്കുമരുന്നാണ്​ ഇയാളിൽനിന്ന്​ കണ്ടെടുത്തതെന്ന്​ പൊലീസ്​ പറഞ്ഞു.

മെഡിക്കൽ വിസയിലാണ്​ മാൽവിൻ ഇന്ത്യയിലെത്തിയത്​. പിന്നീട്​ മുംബൈയിലെ ന്യൂയോർക്ക്​ ഫിലിം സിറ്റിയിൽ പഠനതിന്​ ചേരുകയും അഭിനയം പഠിക്കുകയുമായിരുന്നു. നൈജീരിയയിലെ അംബുജയിലെ അതേ അക്കാദമിയിൽനിന്ന്​ ആറുമാസ​ത്തെ കോഴ്​സ്​ മാൽവിൻ ചെയ്​തിരുന്നു.

മുംബൈയിലെ പഠനത്തിന്​ ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു ഇയാൾ. 20ഓളം തമിഴ്​, മലയാളം, കന്നഡ ചിത്രങ്ങളിൽ മാൽവിൻ വേഷമിട്ടു. വിശ്വരൂപം, സിങ്കം, അന്ന ബോണ്ട്​, ദിൽവാലെ, പരമാത്​മ തുടങ്ങിയ ചിത്രങ്ങളിൽ മാൽവിൻ അഭിനയിച്ചിട്ടുണ്ട്​.

പെട്ടന്ന്​ പണമുണ്ടാക്കാനാണ്​ മയക്കുമരുന്ന്​ വ്യാപരത്തിൽ കണ്ണിയായതെന്ന്​ മാൽവിൻ പൊലീസിനോട്​ പറഞ്ഞു. ഇയാളെ അറസ്റ്റ്​ ചെയ്​തതായും കൂടുതൽ ചോദ്യം ചെയ്​തുവരികയാണെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bollywood drug caseNigerian actorChekwume Malvin
News Summary - Nigerian actor arrested for selling drugs
Next Story