നിക്കിയുടെ ഫ്ലാറ്റിൽ മോഷണം നടത്തിയത് 19 കാരൻ; നഷ്ടപ്പെട്ടത് തിരിച്ചുതന്നാൽ പരാതിയില്ലെന്ന് നടി
text_fieldsതെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയുടെ ഫ്ലാറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. സംഭവത്തില്‍, നിക്കി താമസിക്കുന്ന അപ്പാര്‍ട്ട്‌മെൻറിലെ ജോലിക്കാരനായ 19കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നടി താമസിക്കുന്ന ചെന്നൈയിലെ റോയാപേട്ടിലെ ഫ്‌ളാറ്റിലാണ് മോഷണം നടന്നത്. കവര്‍ച്ചയില്‍ ഒരു ലക്ഷത്തിലധികം രൂപ വില മതിക്കുന്ന വസ്തുക്കള്‍ നഷ്ടമായെന്നാണ് പരാതി. കാമറയും വസ്ത്രങ്ങളും ഉള്‍പ്പെടെ നഷ്ടപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് വിരുദാചലം സ്വദേശിയായ ധനുഷ് എന്ന 19 കാരൻ ഏതാനും മാസങ്ങളായി നിക്കിയുടെ ഫ്‌ളാറ്റില്‍ ജോലി ചെയ്യുന്നുണ്ട്. ഇയാളെ തിരുപ്പൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഫ്‌ളാറ്റില്‍ നിന്ന് സാധനങ്ങളും ബാഗുമായി കടക്കാന്‍ ശ്രമിച്ചത് നടി കണ്ടിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിച്ചാല്‍ പരാതി പിന്‍വലിക്കുമെന്ന് നിക്കി ഗല്‍റാണി അറിയിച്ചതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.