Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2023 11:01 AM IST Updated On
date_range 24 May 2023 11:01 AM ISTനിസ്സാം ബഷീർ ചിത്രത്തിൽ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്നു
text_fieldsbookmark_border
മമ്മൂട്ടി നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം റോഷാക്കിനു ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്നു.
റോഷാക്കിന്റെ രചന നിർവഹിച്ച സമീർ അബ്ദുൾ തന്നെയാണ് ഈ ചിത്രത്തിന്റെയും കഥ ഒരുക്കുന്നത്.
ബാദുഷാ സിനിമാസ്, ആന്റോ ജോസഫ് ഫിലിം കമ്പനി, ഗ്രാൻഡ് പ്രൊഡക്ഷൻസ്, വണ്ടർവാൾ സിനിമാസ് എന്നിവർ സംയുക്ത്തമായി നിർമിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
2022 ഫെബ്രുവരി 7 പുറത്തുവന്ന മമ്മൂട്ടി ചിത്രം റോഷാക്ക് വൻ വിജയമായിരുന്നു. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story