Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sidharth shukla
cancel
Homechevron_rightEntertainmentchevron_rightCelebritieschevron_rightശരീരത്തിൽ പാടുകളോ...

ശരീരത്തിൽ പാടുകളോ പരിക്കുകളോ ഇല്ല; നടൻ സിദ്ധാർഥിന്‍റെ മരണത്തിൽ അസ്വഭാവികതയില്ലെന്ന്​ പ്രാഥമിക വിവരം

text_fields
bookmark_border

മുംബൈ: ബോളിവുഡ്​ നടനും മോഡലുമായ സിദ്ധാർഥ്​ ശുക്ലയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന്​ പ്രാഥമിക വിവരം. മൃതദേഹത്തിൽ പാടുകളോ പരിക്കുകളോ ഇല്ലെന്ന്​ പൊലീസ്​ അറിയിച്ചിരുന്നു. കൂപ്പർ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക്​ വിട്ടുനൽകി.

വ്യാഴാഴ്ചയാണ്​ ബിഗ്​ ബോസ്​ സീസൺ 3 വിജയിയായ ശുക്ല ഹൃദയാഘാതത്തെ തുടർന്ന്​ അന്തരിച്ചത്​. രാത്രി ഉറങ്ങാൻ കിടന്ന നടൻ രാവിലെ എഴു​ന്നേറ്റിരുന്നില്ല. തുടർന്ന്​ ബന്ധുക്കളും സുഹൃത്തുക്കളും മുംബൈയിലെ കൂപ്പർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ശുക്ലയുടെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ്​​ ബോളിവുഡും.

കൂപ്പർ ആശുപത്രിയിൽ വ്യാഴാഴ്ച തന്നെ പോസ്​റ്റ്​മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. റിപ്പോർട്ട്​ ഇതുവരെ പുറത്തുവന്നിട്ടില്ല. പോസ്​​റ്റ്​മോർട്ടത്തിന്‍റെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയതായി പൊലീസ്​ പറഞ്ഞു.

നടന്‍റെ മരണത്തിൽ ദുരൂഹതയില്ലെന്ന്​ ഡോക്​ടർമാർ വ്യക്തമാക്കിയിരുന്നെങ്കിലും പോസ്റ്റ്​മോർട്ടം റി​േപ്പാർട്ടിനെക്കുറിച്ച്​ പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പുറത്തുവന്നാൽ മാത്രമേ മരണകാരണം ഉറപ്പിക്കാനാകൂ.

ആശുപത്രിയിലെത്തിക്കുന്നതിന്​ മുമ്പു​തന്നെ മരിച്ചതിനാൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്​മോർട്ടത്തിന്​ മുമ്പ്​ രണ്ടുതവണ മൃതദേഹം പരിശോധിച്ചതായി പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു.

വിശദമായ പരിശോധനക്ക്​ ശേഷമാണ്​ മൃതദേഹം പോസ്റ്റ്​ മോർട്ടത്തിന്​ അയച്ചതെന്ന്​ പൊലീസ്​ പറഞ്ഞു​. പോസ്റ്റ്​മോർട്ടത്തിന്​ ശേഷം കുടുംബത്തിന്​ വിട്ടുനൽകിയ മൃതദേഹം മുംബൈ ഒഷിവാരയിലെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചയോടെ സംസ്​കരിക്കും.

ബുധനാഴ്ച രാത്രി ശുക്ലക്ക്​ ദേഹാസ്വാസ്​ഥ്യം അനു​ഭവപ്പെട്ട ശുക്ല മരുന്നുകൾ കഴിച്ചതിന്​ ശേഷമാണ്​ ഉറങ്ങാൻ കിടന്നത്​. രാവിലെ ഉറക്കം എണീറ്റിരുന്നില്ല. മാതാവ്​ റിത ശുക്ല വിളിച്ചെങ്കിലും എണീക്കാതിരുന്നതോടെ തൊട്ടടുത്ത്​ താമസിക്കുന്ന ശുക്ലയുടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്​ സഹോദരിയും ഭർത്താവും ബന്ധുവും സുഹൃത്തുക്കളും ചേർന്ന്​ ശുക്ലയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

മോഡലിങ്​ രംഗ​ത്ത്​ കരിയർ തുടങ്ങിയ സിദ്ധാർഥ്​ ശുക്ല 2008ലെ ടി.വി പരിപാടിയായ 'ബാബുൽ കാ ആംഘേൻ ഛോട്ടീ നാ'യിൽ നായക വേഷത്തിലെത്തിയാണ്​​ അഭിനയത്തിന്​ തുടക്കമിടുന്നത്​. തുടർന്ന്​, നിരവധി പരമ്പരകളിലൂടെ ടെലിവിഷൻ ലോകത്ത്​ ചിര പ്രതിഷ്​ഠ നേടിയ താരം 'ബാലിക വധു'വിൽ നടി പ്രത്യുഷ ബാനർജിക്കൊപ്പം തിളങ്ങി. ബിഗ്​ ബോസ്​ സീസൺ 13നു പുറമെ 'ഖ​ത്രോൻ കെ ഖിലാഡി 7'ലും ജേതാവായിരുന്നു അദ്ദേഹം.

ആലിയ ഭട്ടും വരുൺ ധവാനും മുഖ്യറോളിലെത്തിയ 'ഹംപ്​റ്റി ശർമ കി ദുൽഹനിയ', ബിസിനസ്​ ഇൻ ഖസാകിസ്​താൻ എന്നിവയിലും വേഷമിട്ടു. അന്തരിച്ച ശുക്ലക്ക്​ മാതാവും രണ്ടു സഹോദരിമാരുമുണ്ട്​.

അജയ്​ ദേവ്​ഗൻ, അക്ഷയ്​ കുമാർ, കപിൽ ശർമ, മാധുരി ദീക്ഷിത്​, ബിപാഷ ബസു, മാധവൻ തുടങ്ങി നിരവധി പ്രമുഖർ സിദ്ധാർഥ്​ ശുക്ലക്ക്​ ആദരാഞ്​ജലികളർപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathActor Sidharth ShuklaSidharth Shukla Death
News Summary - no injuries on body Sidharth Shuklas post mortem report
Next Story