കോട്ടയത്ത് നിന്ന് കന്നഡ സിനിമയിലേക്ക്! പ്രളയം മലയാളിയെ വീണ്ടും അനുഭവിപ്പിച്ച പശ്ചാത്തല സംഗീതത്തിന് പിന്നിൽ....
text_fieldsമലയാളിക്ക് മറക്കാനാകാത്ത അനുഭവമാണ് പ്രളയം. '2018 എവരി വണ്‍ ഈസ് എ ഹീറോ' എന്ന സിനിമയും അതുതന്നെയാണ് ഓര്‍മ്മിപ്പിക്കുന്നത്. സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും പശ്ചാത്തല സംഗീതത്തെ പ്രശംസിക്കുമ്പോള്‍ ഏറെ സന്തോഷത്തിലാണ് മലയാളിയായ സംഗീത സംവിധായകന്‍ നോബിന്‍ പോള്‍. 777 ചാര്‍ളിയെന്ന ഹിറ്റ് ചിത്രത്തോടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ പുത്തന്‍ താരോദയമായ നോബിന്‍ പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സംഗീത സംവിധായകന്‍ ആണ്.
തിയറ്ററുകളില്‍ ജനപ്രവാഹം തീര്‍ത്ത് മുന്നേറുകയാണ് '2018 എവരി വണ്‍ ഈസ് എ ഹീറോ'. ഒപ്പം പത്തു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മലയാളത്തില്‍ അരങ്ങേറ്റം ഗ്രാന്‍ഡാക്കുകയാണ് നോബിന്‍ പോള്‍ എന്ന സംഗീത സംവിധായകന്‍. കോട്ടയം ജില്ലയിലെ കളത്തിപ്പടി സ്വദേശിയാണ് നോബിന്‍ പോള്‍. ചെറുപ്പം മുതലെ സംഗീതത്തോട് താല്‍പര്യമുള്ള നോബിന്‍ പോള്‍ നാട്ടിലെ പള്ളിയില്‍ ക്വയറിലൊക്കെ പാടുകയും. കോളേജില്‍ പഠിക്കുമ്പോള്‍ ഓര്‍ക്കസ്ട്ര ടീമിലെ അംഗവുമായിരുന്നു, മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു.
ദൃശ്യ ഭംഗിയിലും ശബ്ദ മികവിലും ദേശീയ അന്തര്‍ ദേശീയ പ്രശംസ നേടിയ ചിത്രത്തിലെ പശ്ചാത്തലം സംഗീതം നോബിന്‍ പോളിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാണ്. പോയ വര്‍ഷം 2022ല്‍ കന്നഡ സിനിമയിലും പാന്‍ ഇന്ത്യ തലത്തിലും ചരിത്ര വിജയം സൃഷ്ടിച്ച '777 ചാര്‍ളി' എന്ന ചിത്രത്തിലെ രാജ്യാന്തര തലത്തില്‍ ജനപ്രീതി നേടി കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് നോബിന്‍ പോള്‍ മുന്നേറുന്നത്. 2016 ലാണ് കന്നഡ ചിത്രമായ 'രാമാ രാമാ രേ'യിലൂടെ നോബിന്‍ പോള്‍ സിനിമയില്‍ സംഗീത സംവിധാനമായി അരങ്ങേറ്റം കുറിക്കുന്നത്. 'രാമാ രാമാ രേ' യിലെ ഗംഭീര സ്‌കോര്‍ കേട്ടാണ് '777 ചാര്‍ളി' യുടെ സംവിധായകന്‍ കിരണ്‍രാജ് കന്നഡ സിനിമയില്‍ തന്നെ നാഴികക്കല്ലായി മാറിയ 777 ചാര്‍ളിയിലേക്ക് നോബിന്‍ പോളിനെ വിളിക്കുന്നത്.
മൂന്ന് വര്‍ഷത്തിലധികം ചിത്രീകരണവും കോവിഡ് മഹാമാരിയും മറികടന്ന് കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ 5 ഭാഷകളിലായി 2022ല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ നോബിന്റെ കരിയറിലും പുതിയ വഴിത്തിരിവായി. അതിനിടെ കന്നട സിനിമാ ഇന്‍ഡസ്ട്രിയിലെ തിരക്കേറിയ സംഗീത സംവിധായകനായി നോബിന്‍ പോള്‍ മാറി. 777 ചാര്‍ളി വന്‍ വിജയമായി മാറിയതോടെ മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമൊക്കെയായി ഓഫറുകള്‍ നിരവധിയാണ് അദ്ദേഹത്തെ തേടിയെത്തിയത്. ഇപ്പോള്‍ മലയാള സിനിമയിലും വിജയകരമായ എന്‍ട്രി ലഭിച്ചതോടെ കന്നഡ സിനിമക്കൊപ്പം മലയാളത്തിലും സജ്ജീവമാകാനുള്ള പാതയിലാണ് നോബിൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.