നൈസ ദേവ്ഗൺ ബോളിവുഡിലെ അടുത്ത താരപുത്രിയോ? അവൾ തീരുമാനിക്കട്ടെയെന്ന് കജോൾ
text_fieldsബോളിവുഡ് രംഗം അതിവേഗം താരനിബിഡമായ കുടുംബബന്ധമായി മാറുകയാണ്. കൂടുതൽ താര മക്കൾ സിനിമയിലേക്ക് വരുന്നു. ശ്രീദേവിയുടെ മകൾ ഖുഷി കപൂർ, സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ, രവീണ ടണ്ടന്റെ മകൾ റാഷ തദാനി അങ്ങനെ എത്ര പേർ. ആ ലിസ്റ്റിലേക്കാണ് നൈസ ദേവ്ഗണിന്‍റെ പേര് വരുന്നത്.
ബോളിവുഡിലെ താര കുട്ടികളുടെ പാത പിന്തുടർന്ന് നൈസ ദേവ്ഗൺ ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ പോകുകയാണോ? കിംവദന്തികൾക്ക് പ്രതികരണവുമായി കജോൾ എത്തിയിരിക്കുകയാണ്. നൈസ നിലവിൽ അഭിനയരംഗത്തേക്ക് വരുന്നില്ല എന്ന് കജോൾ വ്യക്തമാക്കി. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ മകളുടെ സിനിമാ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് കജോൾ മറുപടി നൽകുകയായിരുന്നു.
കജോളും അജയ് ദേവ്ഗണും ബോളിവുഡിലെ മികച്ച അഭിനേതാക്കളാണ്. ആരാധകർക്കിടയിൽ ഇവർക്ക് പ്രത്യേക സ്ഥാനമുണ്ട്. അവൾക്ക് 22 വയസേ ഉള്ളൂ. ഇപ്പോൾ ബോളിവുഡിലേക്ക് വരാൻ അവൾക്കും താൽപര്യം ഇല്ല. ബോളിവുഡിൽ ഒരു കരിയർ തിരഞ്ഞെടുക്കണോ അതോ ബോളിവുഡിന് പുറത്ത് സ്വന്തം പാത കണ്ടെത്തണോ എന്ന് അവൾ തീരുമാനിക്കട്ടെ. അവളുടെ ഓരോ നീക്കവും നിരീക്ഷിക്കും -കജോൾ പറഞ്ഞു.
അഭിനേതാവാകാൻ ആഗ്രഹിക്കുന്നവർക്കായി സ്വന്തം അനുഭവങ്ങളും താരം പങ്കുവെച്ചു.100 പേർ എഴുന്നേറ്റു നിന്ന് നിങ്ങളുടെ മൂക്ക്, കൈ, മുടിയുടെ നിറം, ഇത് അല്ലെങ്കിൽ അത് മാറ്റാൻ പറയും. ബാഹ്യ സമ്മർദങ്ങൾ നിങ്ങളുടെ പാതയെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്നും കജോൾ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.