മൂന്ന് ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഇതിന് ഉത്തരം പറയേണ്ടത് -വിവേക് അഗ്നിഹോത്രി
text_fieldsഒഡിഷയിലുണ്ടായ ട്രെയിൻ അപകടം ദാരുണവും ലജ്ജാകരവുമാണെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇക്കാലത്ത് മൂന്ന് ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കും. ഇതിന് ആരാണ് ഉത്തരം പറയേണ്ടത്. അപകടത്തിൽപ്പെട്ട എല്ലാവരുടെയും കുടുംബത്തിന് വേണ്ടി പ്രാർഥിക്കുന്നു.ഓം ശാന്തി സംവിധായകൻ ട്വീറ്റ് ചെയ്തു.
നിർഭാഗ്യകരമെന്നായിരുന്നു സൽമാൻ ഖാന്റെ പ്രതികരണം. 'അപകടത്തെ കുറിച്ച് കേട്ടതിൽ ശരിക്കും സങ്കടമുണ്ട്, ദൈവം മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നൽകട്ടെ, ഈ നിർഭാഗ്യകരമായ അപകടത്തിൽ നിന്ന് കുടുംബങ്ങളെയും പരിക്കേറ്റവരെയും സംരക്ഷിക്കുകയും ശക്തി നൽകുകയും ചെയ്യട്ടെ'- സൽമാൻ ഖാൻ ട്വീറ്റ് ചെയ്തു.
'ഒഡിഷയിലുണ്ടായ ദാരുണമായ അപകടങ്ങളിൽ ഉൾപ്പെട്ട എല്ലാവർക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പ്രിയപ്പെട്ടവർക്കും ശക്തി ലഭിക്കാനും എത്രയും വേഗം സുഖം പ്രാപിക്കാനും ആശംസിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ'- പരിനീതി ചോപ്ര കുറിച്ചു.
'ഹൃയഭേദകം. പരിക്കേറ്റവർ എത്രയുംവേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ദുരിതബാധിതരുടെ കുടുംബങ്ങളോട് എന്‍റെ അനുശോചനവും അറിയിക്കുന്നു. ഓം ശാന്തി'- അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് രാജ്യത്തെ ഞെട്ടിച്ച അപകടം ഉണ്ടായത്. യശ്വന്ത്പുരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്, ഗുഡ്‌സ് ട്രെയി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.ഇരു ട്രെയിനുകളിലുമായി 35,00 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.