അമിതാഭ് ബച്ചനും അഭിഷേകിനുമൊപ്പം ഐശ്വര്യ റായി; 'ഇതാണ് ബിഗ് ഹാപ്പി ഫാമിലി'
text_fieldsമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന ഐശ്വര്യ മകൾ ആരാധ്യ ജനിച്ചതോടെ ബോളിവുഡിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമാവുകയായിരുന്നു. മകൾ ജനിച്ചതിന് ശേഷം ഐശ്വര്യയുടെ ജീവിതം ആരാധ്യയെ ചുറ്റിപ്പറ്റിയാണെന്ന് നടിയും ഭത്യമാതാവുമായ ജയ ബച്ചൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന അമ്മ കൂടിയാണ് ഐശ്വര്യ. മകൾ ആരാധ്യക്ക് സ്വാതന്ത്ര്യം നൽകില്ലെന്നാണ് നടിക്ക് നേരെ ഉയരുന്ന പ്രധാന പരാതി.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ആരാധ്യയുടെ സ്കൂൾ പരിപാടിക്ക് ഒന്നിച്ചെത്തിയ ബച്ചൻ കുടുംബത്തിന്റെ വിഡിയോയും ചിത്രങ്ങളുമാണ്. ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് ആരാധ്യ പഠിക്കുന്നത്. സ്കൂളിലെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് താരങ്ങൾ എത്തിയത്. അമിതാഭ് ബച്ചൻ, അഭിഷേക്, ഐശ്വര്യ എന്നിവർക്കൊപ്പം ആഗസ്ത്യ( ബിഗ് ബിയുടെ കൊച്ചുമകൻ) ഐശ്വര്യയുടെ അമ്മയും ഉണ്ടായിരുന്നു. സ്കൂളിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ബിഗ് ഹാപ്പി ഫാമിലി എന്നാണ് ആരാധകരുടെ കമന്റ്.
ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് ഷാറൂഖ് ഖാന്റെ ഇളയമകനും പഠിക്കുന്നത്. എസ്. ആർ.കെയും കുടുംബവും സ്കൂൾ വാർഷികാഘോഷത്തിൽ പങ്കെടുത്തിരുന്നു.
നേരത്തെ അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചന്റെ മകൻ അഗസ്ത്യയുടെ ആദ്യ ചിത്രമായ ദ് ആർച്ചീസിന്റെ പ്രദർശനത്തിനും ബച്ചൻ കുടുംബം ഒന്നിച്ചെത്തിയിരുന്നു. ചിത്രത്തിന്റെ പ്രദർശനത്തിന് മുമ്പ് ഐശ്വര്യയും അഭിഷേകും മരുമകന് ആശംസ നേരുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.