Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഅതിഥിയല്ല,...

അതിഥിയല്ല, കല്ല്യാണങ്ങളില്‍ പങ്കെടുക്കുമ്പോൾ കിട്ടുന്നത് ലക്ഷങ്ങൾ; വരുമാനം ഇങ്ങനെ...

text_fields
bookmark_border
Orry calls wedding appearances his ‘primary source of income
cancel

വിവാഹങ്ങളിൽ പങ്കെടുക്കുമ്പോൾ ലഭിക്കുന്ന പണമാണ് തന്റെ പ്രധാന വരുമാന സ്രോതസ്സെന്ന് സോഷ്യൽ ഇൻഫ്ലുവൻസറും മോഡലുമായ ഓറി എന്ന ഓർഹാൻ അവട്രാമനി. സന്തോഷത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അതാണ് മുന്നോട്ട് നയിക്കുന്നതെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'സന്തോഷത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിലാണ് എന്റെ ശ്രദ്ധ. അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നു. ഇതാണ് എന്നെ മുന്നോട്ടു കൊണ്ടു പോകുന്നതും പ്രധാന വരുമാന സ്രോതസ്സും. ആളുകൾ എന്നെ വിവാഹങ്ങൾക്ക് ക്ഷണിക്കുന്നു. അവർ സന്തോഷത്തോടെ , 15 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ നൽകുന്നു. ഞാൻ അതിഥിയായിട്ടല്ല ഇത്തരം ചടങ്ങുകളിൽ എത്തുന്നത്. സുഹൃത്തായോ, അല്ലെങ്കിൽ വരന്റേയോ മറ്റ് ആർക്കെങ്കിലും ഒപ്പമാണ് എത്തുന്നത്. എന്നാൽ എന്റെ യഥാർഥ പ്രേക്ഷകർ എന്നെ അവരുടെ വിവാഹം പോലുള്ള ചടങ്ങുകളില്‍ എത്തിക്കാൻ ആഗ്രഹിക്കുന്നു' -ഓറി ഫോര്‍ബ്‌സ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബോളിവുഡിലെ മിക്ക പാർട്ടികളിലും താരങ്ങൾക്കൊപ്പം ഓറിയെത്താറുണ്ട്. ബോളിവുഡിന്റെ ബോയ് ഫ്രണ്ട് എന്നാണ് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BollywoodOrry
News Summary - Orry calls wedding appearances his ‘primary source of income
Next Story