ബെറ്റിങ് ആപ്പുകളുടെ പ്രൊമോഷൻ: പ്രകാശ് രാജ് അടക്കം 25 പ്രമുഖ നടന്മാർക്കെതിരെ കേസ്
text_fieldsഹൈദരാബാദ്: അനധികൃത ബെറ്റിങ് ആപ്പുകൾ പ്രൊമോട്ട് ചെയ്തതിന് തെലങ്കാനയിൽ 25 പ്രമുഖ നടന്മാർക്കെതിരെ കേസെടുത്തു. പ്രകാശ് രാജ്, റാണ ദഗ്ഗുബതി, വിജയ് ദേവരക്കൊണ്ട തുടങ്ങിയ താരങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. വ്യവസായി ഫണീന്ദ്ര ശർമ നൽകിയ പരാതിയിലാണ് കേസ്.
സെലിബ്രിറ്റികളും ഇന്‍ഫ്ലുവന്‍സര്‍മാരും സമൂഹമാധ്യമങ്ങളിൽ നിയമവിരുദ്ധമായ ആപ്പുകളും വെബ്‌സൈറ്റുകളും പ്രൊമോട്ട് ചെയ്യുകയാണെന്നും ഈ ആപ്പുകളിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു. ആളുകൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ഈ ആപ്പുകൾ തട്ടിയെടുക്കുകയാണെന്നും ഇത് നിരവധി കുടുംബങ്ങളെ, പ്രത്യേകിച്ച് മധ്യവർഗ, താഴ്ന്ന മധ്യവർഗ കുടുംബങ്ങളെ ദുരിതത്തിലേക്കാക്കുകയാണെന്നും പരാതിയിൽ പറയുന്നു.
നിധി അഗർവാൾ, അനന്യ നാഗല്ല, പ്രണീത, സിരി ഹനുമന്തു, ശ്രീമുഖി, വർഷിണി സൗന്ദർരാജൻ, വാസന്തി കൃഷ്ണൻ, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താൻ, പാണ്ഡു, പത്മാവതി, ഇമ്രാന്‍ ഖാന്‍, ടേസ്റ്റി തേജ തുടങ്ങിയ താരങ്ങളുടെ പേരുകൾ എഫ്.ഐ.ആറിലുണ്ട്.
My response 🙏🏿🙏🏿🙏🏿 #SayNoToBettingAps #justasking pic.twitter.com/TErKkUb6ls
— Prakash Raj (@prakashraaj) March 20, 2025
അതേസമയം, കേസെടുത്ത വാർത്തയിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ് രംഗത്തെത്തി. 2015ലാണ് ഇത്തരം പരസ്യത്തിൽ അഭിനയിച്ചതെന്നും ഇപ്പോൾ അതിൽനിന്നും പൂർണമായി പിന്മാറിയെന്നും നടൻ പറഞ്ഞു. സേ നോ ടു ബെറ്റിങ് ആപ്പ്സ് എന്ന ഹാഷ് ടാഗും നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.