ഷേക്ക് ഹാൻഡ് കൊടുത്താൽ അക്ഷയ് കുമാർ വാച്ച് മോഷ്ടിക്കും; പ്രാങ്കിനെ കുറിച്ച് നടി
text_fieldsനടൻ അക്ഷയ് കുമാർ മറ്റുള്ളവരെ പ്രാങ്ക് ചെയ്യുന്നതിനായി വാച്ച് മോഷ്ടിക്കുമായിരുന്നുവെന്ന് നടി പ്രീതി ജാംഗിയാനി. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അക്ഷയ് ഒരു നടൻ അല്ലായിരുന്നെങ്കിൽ നല്ലൊരു പോക്കറ്റടിക്കാരൻ ആകുമായിരുന്നുവെന്ന് ഷോയിലെത്തിയ മറ്റൊരു അതിഥി പറഞ്ഞുവെന്ന് അവതാരകന്റെ വാക്കിന് മറുപടിയായിട്ടാണ് നടി പഴയ സംഭവം പറഞ്ഞത്.
'അദ്ദേഹം മറ്റുള്ള പ്രാങ്ക് ചെയ്യാൻ അസാമാന്യ കഴിവുള്ളയാളാണ്. സെറ്റിൽ നിന്ന് അദ്ദേഹം നിരവധി വാച്ചുകൾ മോഷ്ടിച്ചിട്ടുണ്ട്. നിങ്ങൾ അദ്ദേഹത്തിന് ഷേക്ക് ഹാൻഡ് കൊടുക്കൂ, അദ്ദേഹം നിങ്ങളുടെ വാച്ച് മോഷ്ടിക്കും. നിങ്ങളുടെ കൈകൾ ശൂന്യമാക്കേണ്ടത് എങ്ങനെയെന്ന് അദ്ദേഹത്തിനറിയാം'- പ്രീതി പറയുന്നു.
ആ സെറ്റിൽ ഏറ്റവും രസകരമായ വ്യക്തി ജോണി ലിവർ ആയിരുന്നു. അദ്ദേഹം എല്ലാവരെയും ചിരിപ്പിക്കുമായിരുന്നു- പ്രീതി കൂട്ടിച്ചേർത്തു
2002ൽ പുറത്തിറങ്ങിയ 'ആവാര പാഗൽ ദീവാന' എന്ന ചിത്രത്തിലാണ് അക്ഷയ് കുമാറും പ്രീതിയും ഒന്നിച്ച് അഭിനയിച്ചത്. സുനിൽ ഷെട്ടി, അഫ്താബ് ശിവദാസനി, പരേഷ് റാവൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
മൊഹബത്തേൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പ്രീതി തെലുങ്ക്, കന്നഡ സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. സോണിലിവ് സീരീസായ കഫാസിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
അതേസമയം, സൂരറൈ പോട്രിന്റെ ഹിന്ദി റീമേക്ക്, ബഡേ മിയാൻ ചോട്ടെ മിയാൻ, സ്കൈ ഫോഴ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.